ആറ്റിങ്ങൽ മണ്ഡലത്തിൽ 1,72,000 ഇരട്ട വോട്ടുകൾ; വോട്ടർപട്ടികയിൽ വൻ ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മരിച്ചവർ പോലും വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്നാണ് അടൂർ പ്രകാശ് ആരോപിക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ ബൂത്തിൽതന്നെ ഇരട്ടവോട്ട് ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു ‘ഇത്തവണ 1,72,000 വോട്ടുകൾ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. 58,000 ഇരട്ട വോട്ടുകൾ ചെയ്യുന്നത് കഴിഞ്ഞതവണ തടഞ്ഞു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യരുത് എന്നാണ്…

Read More

സമൂഹമാധ്യമത്തിലൂടെ പിതാവുമായി അടുത്തു, പിന്നീട് വീട്ടിൽ താമസമാക്കി; ഇരുപതുകാരൻ 14 വയസുകാരിയെ കടത്തിക്കൊണ്ടുപോയി

ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പെൺകുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തി. മറയൂരിൽ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ മകളെയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയിൽ 2023 നവംബർ 15-ന് ഇന്ത്യയിൽ എത്തിയതാണ്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞു. എന്നാൽ…

Read More

സ്വർണവില 51,000 കടന്നു; പവന് 600 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72…

Read More

മോഹന്‍ലാലിനൊപ്പം ടിടിഇ വിനോദ് ചെയ്തത് അഞ്ച് ചിത്രങ്ങള്‍; ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിനോദ്…

Read More

പട്ടാമ്പിയിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പട്ടാമ്പി : കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും ട്രെയിനുമുന്നിൽച്ചാടി മരിച്ചു. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിൻ്റെ മകൻ പ്രദീപ് സർക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിൻ റോയിയുടെ മകൾ ബിനോതി റോയിയുമാണ് മരിച്ചത്. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ചൊവ്വാഴ്ച വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ്…

Read More

സംസ്ഥാനത്ത്   ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്ന്…

Read More

പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി 41 വയസ്സുള്ള ഫാജിസിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.അർദ്ധരാത്രിയാണ് പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ…

Read More

തളിക്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തളിക്കുളം: ഹാഷ്ടി നഗറിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നൂൽപാടത്ത് അബ്ദുൾ ഖാദർ(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. ചൊവ്വാഴ്ച രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വൈകീട്ട് വീടിൻറെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൾ ഖാദറിൻറെ ആദ്യഭാര്യ: ആമിനുമ്മ. മക്കൾ: അബുസു, മജീദ്, കുൽസു, സുഹറ, പരേതനായ മനാഫ്. മരുമക്കൾ: റസിയ,ഹസീന, അലി,…

Read More

കുടുംബ വഴക്ക് മലപ്പുറം വണ്ടൂരിൽ ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റതെന്നാണ് നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Read More

തൃശൂരിൽ ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ട് കൊന്നു

തൃശൂർ :ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂരിലാണ് സംഭവം. കൊല്ലം സ്വദേശി വിനോദ് ആണ് മരിച്ചത്. ഒഡിഷ സ്വദേശി രജനി കാന്താണ് പിടിയിലായത്. എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്. ടിക്കറ്റ് ഇല്ലാത്തതു കാരണം ഇവർക്ക് പിഴ ഈടാക്കുന്നതുമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial