തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യാഘാതമേറ്റു; കോൺഗ്രസ് പ്രവര്‍ത്തകൻ ആശുപത്രിയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്. നെഞ്ചിലും മുതുകിലും പരിക്കേറ്റ ഇയാളെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കൊടും ചൂടിൽ പ്രചാരണം നടത്തുന്നതിനിടെ ആണ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ സംഭവം. സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം

Read More

മണിപ്പൂരിൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്; ചേർന്നത് മുൻ എംഎൽഎ അടക്കം നാലുപേർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയിൽ ഉണ്ടായിരുന്ന മുൻ എംഎൽഎ അടക്കം നാലുപേർ കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് പാർട്ടി വിട്ടത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വൻ തിരിച്ചടിയാണ് മണിപ്പൂരിൽ ബി.ജെ.പിക്കേറ്റത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തിൽ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. മണിപ്പൂരിലെ കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയാണ്…

Read More

‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്നും തന്നോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. തന്നെ കൂടാതെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളും അറസ്റ്റിലാകുമെന്നും അവര്‍ പറഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ അതിഷി പറഞ്ഞു. മന്ത്രി സൗരഭ് ഭരദ്വാജ്, എംഎല്‍എ ദുര്‍ഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരാണ് തന്നെക്കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് അറസ്റ്റിലാകുമെന്ന് പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഡി തന്റെയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ്…

Read More

തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരിൽ…

Read More

ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി ബിജെപി

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കരുക്കൾനീക്കി ബിജെപി. ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായ സാഹചര്യത്തിൽ ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് ബിജെപിയുടെ വാദം. ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഡൽഹിയുടെ ദൈനംദിന ഭരണനിർവഹണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ…

Read More

വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ, കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍…

Read More

കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു

കോട്ടയം : കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാർ പിഎസ്സിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘത്തിൻ്റെ ആക്രമണം. വീടിൻ്റെ വാതിൽ ചവിട്ട് പൊളിച്ച് അകത്ത് കടന്ന ശേഷമായിരുന്നു അക്രമണം. രണ്ട് കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞായിരുന്നു ആക്രമണം. അനിൽകുമാറിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശ്രീരേഖയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെയും ക്രൂരമായി മർദിച്ചു. അഖിലിന്റെ…

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു

തൃശ്ശൂർ :പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ നിന്നും സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.ഭാര്യ: ജ്യോത്സന. മകൾ: രാഖി.

Read More

ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ചു; ആൽഫി ഏറാമ്പ്രയിലെത്തിയത് ഭർത്താവിനൊപ്പം

കോതമംഗലം: ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്. ഭർത്താവിനൊപ്പമാണ് ഇവർ ബന്ധുവീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ആൽഫി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്നു പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. തൂങ്ങി മരിച്ചതായാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, ആൻറോസ്,…

Read More

ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വ്യാപാരസ്ഥാപനത്തിൻ്റെ സംഭരണശാലയിൽ തീപിടുത്തം. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ പ്രവർത്തിക്കുന്ന ബഡാബസാർ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തിങ്കളാഴ്ച്‌ച രാത്രി 8 മണിയോടെ വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ആളപായമില്ല. ബഡാ ബസാർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്.ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, നെടുമങ്ങാട്, കഴക്കൂട്ടം തുടങ്ങി ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയാണ് രണ്ട് മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കിയത്. തീ കത്തിതുടങ്ങിയ സംഭരണശാലയോട് ചേർന്നാണ് വാഹന പാർക്കിങ് സ്ഥലവും. പ്ലാസ്റ്റിക് ഉല്പന്നങ്ങൾ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial