ഇറാൻ കോൺസുലേറ്റിന് നേരെ സിറിയയിൽ മിസൈൽ ആക്രമണം; ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍റർ ഉൾപ്പെടെ അ‍ഞ്ചുപേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: സിറിയയിൽ ഇറാൻ കോൺസുലേറ്റിന് നേരെ മിസൈൽ ആക്രമണം. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരേ നടന്ന ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻറർ ഉൾപ്പെടെ അ‍ഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻറർ മുഹമ്മദ്…

Read More

കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

       കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു. കൊച്ചി ഇളയ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം. കേരളത്തിനായി 1952 മുതല്‍ 1970 വരെ രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്.

Read More

കാസർഗോഡ് മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; ആക്രമിച്ചത് പൊലീസ് കേസെടുത്തതിന് പിന്നാലെ

കാസർഗോഡ് : കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പുക്കുഞ്ഞിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ് അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയെങ്കിലും…

Read More

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതായി പരാതി; അച്ഛനും മകനും അറസ്റ്റില്‍

മാനന്തവാടി: ആശുപത്രി ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ അച്ഛനും മകനും അറസ്റ്റില്‍. വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20)എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഇവർ മർദിച്ചത്. കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാനായാണ് പ്രതികൾ ആശുപത്രിയിലെത്തിയത്.അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്‌. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

പെൻഷൻ തുക തട്ടിപ്പ് കോൺഗ്രസ് വാർഡ് മെമ്പർക്കെതിരെ കേസെടുത്തു.

മലപ്പുറം :മരിച്ചയാളുടെ പേരിലെത്തിയസാമൂഹ്യപെൻഷൻ തുക തട്ടിയെടുത്തെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ആലങ്കോട് പഞ്ചായത്ത് 18-ാം വാർഡ് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശി പെരിഞ്ചേരിയിൽ അബ്ദുള്ള എന്നയാളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തതായി ആരോപണം. കഴിഞ്ഞ ദിവസം സി പി എം പെരുമുക്ക് പ്രാദേശിക നേതൃത്വം ആരോപണവുമായി…

Read More

സുരേഷ് ഗോപിക്ക് വേണ്ടി ശ്രീരാമൻ്റെ പേരിൽ അബ്ദുള്ളക്കുട്ടി വോട്ടഭ്യര്‍ഥിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍.ഡി.എഫ്. എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് പരാതിക്കാരൻ. മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ വച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി. അബ്ദുള്ളക്കുട്ടിയുടെ പ്രവൃത്തി 1951ലെ…

Read More

ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പിടിയിൽ. തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെൽവൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 74 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. കുന്നുംപുറം അമൃതാ ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ…

Read More

ഭിന്നശേഷിക്കാരിയെ അയൽവാസി വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 68 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 68 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അയൽവാസിയായ പ്രതി വീട്ടിൽ വച്ച് 17 വയസുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അരീക്കോട് പൊലീസ് 2019 ഡിസംബറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വി പറഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്….

Read More

വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

കൊച്ചി: വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ് (45) ആണ് മരിച്ചത്. മര്‍ദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെ വളര്‍ത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിന് കാരണമായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് സ്വദേശി അശ്വിനി ഗോള്‍ക്കര്‍ (27), ഗാസിയാബാദ് സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനീപത് സ്വദേശി…

Read More

കാണാതായ പെൺകുട്ടിയെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം.പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ അഞ്ചുരുളി ജലാശയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial