ഹൈറിച്ച് തട്ടിപ്പിനു പിന്നാലെ മറ്റൊരു മൾട്ടിലെവൽ തട്ടിപ്പു കൂടി
പാലക്കാട്: ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസുകളുടെ മറവിൽ 1000 കോടിയിലധികം തട്ടിപ്പു നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയ്ക്ക് പിന്നാലെ മറ്റൊരു ഓൺലൈൻ പണമിടപാട് സ്ഥാപനത്തിനെതിരെയും നിക്ഷേപകർ രംഗത്തെത്തി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർവി ഫേബ് ടെക്സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ യാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടെക്സ്റ്റൈൽ, ജ്വല്ലറി ഉൾപ്പെടെ വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചാണ് സ്ഥാപനം നിക്ഷേപകരിൽ നിന്നായി പണം തട്ടിയെടുത്തത്. ഒരാളിൽ നിന്നും ചുരുങ്ങിയത് പതിനായിരം രൂപ വീതം…

