അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 11. 15 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്

Read More

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിൽ എത്തിയത്. രാവിലെ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച്…

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

കാസർകോട് ട്രെയിനിൽ ഓടിക്കയറുന്നതിനി ടെ താഴെ വീണ് യുവാവിന് ദാരുണാന്ത്യം

കാസർകോട് : ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസർകോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തിയെങ്കിലും മരിച്ചു

Read More

സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോൺഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്കാരിക നായകരുടെയും സ്തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. എന്നാൽ, ഇവയൊന്നും…

Read More

ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാലുദിവസം കൂടി കസ്റ്റഡി നീട്ടി, ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കെജരിവാളിനെ ഹാജരാക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇഡിയോട് ആവശ്യപ്പെട്ടു. അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരവേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം…

Read More

തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിൽ വർധനവ്; കേരളത്തിൽ 346 രൂപയാക്കി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി വേതനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ്…

Read More

കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ്‍രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. കേജ്‍രിവാളിന്റെ ഭാര്യ സുനിതയും കോടതിയിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിട്ടുണ്ട്. ഡൽഹി റോസ് അവന്യു കോടതിക്ക് മുന്നിൽ വലിയ…

Read More


വെഞ്ഞാറമൂട്ടിൽ ടിപ്പറും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്ഡ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.രണ്ടുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും വെമ്പായം ഭാഗത്തേക്ക് പോയ വാനും തമ്മിൽ ആണ് അപകടം ഉണ്ടായത്. മിനി വാനിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സും പോലീസ് എത്തി വെട്ടിപ്പൊളിച്ച് ആണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial