വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റു. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്

Read More

അരുണാചൽ പ്രദേശിൽ എതിരാളികളില്ല മുഖ്യമന്ത്രി ഉള്‍പ്പെടെ 6 പേര്‍ക്ക് വിജയം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി അവസാനിച്ചു.മുഖ്യമന്ത്രിയായ പെമയുടെതടക്കം ആറ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഇതോടെ സംസ്ഥാനത്ത് ആറ് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാതെ തെരഞ്ഞടുക്കപ്പെടും.മുക്തോ മണ്ഡലത്തില്‍ നിന്നാണ് പെമ ഖണ്ഡുവിനെ സ്ഥാനാര്‍ഥിയാക്കിയത്. അറുപത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ഇടങ്ങളില്‍ എതിരാളികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു.2019-ലെ തെരഞ്ഞെടുപ്പില്‍…

Read More

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിയെയുത്തത് രണ്ടു കോടി 18 ലക്ഷം രൂപ; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ അറസ്റ്റിലായത്. ഇവർ വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് പിടിയിലായത്. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് 5 പേർ അറസ്റ്റിലായി.

Read More

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടിൽ കയറി വെട്ടി; ആക്രമണം ബിജെപിയുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ

തിരുവനന്തപുരം: പുളിമാത്ത് ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെല്ലൂർ സ്വദേശി കാസിമിന്റെ മകൻ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങൾ: ആസിഫ്, തസ്മീറ. ചെല്ലുർ മാളിയേക്കൽ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്സി ഹൈപ്പർ മാർക്കറ്റിലും ഇപ്പോൾ ട്രെൻഡ്സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിൻ്റെ സഹോദരി പുത്രനാണ്. തൃശൂർ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ ശേഷം…

Read More

മധ്യപ്രദേശിൽ മുപ്പത്കാരിയെ വിവസ്ത്രയാക്കി പരേഡ് നടത്തി

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മുപ്പത് വയസുകാരിയെ മര്‍ദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ് നടത്തിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ഇന്‍ഡോറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഹോളി ദിനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഗൗതംപുര പോലിസ് സ്‌റ്റേഷനില്‍ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ സ്ത്രീയെ സംഘം വീട്ടിലെത്തി വിളിച്ചിറക്കിയ ശേഷം പൊതുമധ്യത്തില്‍ വെച്ച് മര്‍ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നുവെന്ന് ഗൗതംപുര പോലിസ് സുപ്രണ്ട് സുനില്‍ മെഹ്ത പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്. സംഭവദിവസം തന്നെ പ്രദേശം സന്ദര്‍ശിച്ചിരുന്നുവെന്നും യുവതി…

Read More

തലസ്ഥാനത്തെ ഇരുപത്തിമൂന്നുകാരന്റെ കൊലപാതകം; അഞ്ചംഗ സംഘമെത്തിയ കാറിന്റെ ഉടമയുടെ അച്ഛൻ മരിച്ച നിലയിൽ

തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ ആണ് സംഘം വെട്ടിക്കൊന്നത്. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാത്രി…

Read More

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും. താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും. ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ്…

Read More

കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ ആശുപത്രിയില്‍

കോട്ടയം: കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോളജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

കോയമ്പത്തൂർ: ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial