എട്ട് വയസുകാരിയിട് ലൈം ഗീകാതിക്രമം; പ്രതിക്ക് എട്ട് വർഷം തടവ്
തലശ്ശേരി: എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് പ്രതിക്ക് എട്ടുവർഷത്തെ തടവും 40,000 രൂപ പിഴയും. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ. ഷൈജുവിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് ആണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം. മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് വെച്ച് മിഠായിയും പൈസയും നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പെൺകുട്ടിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ്…

