നിർമാണം നടന്നുകൊണ്ടിരുന്ന വീടിനുമുകളിൽ നിന്ന് താഴേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നു വീണ് 59 വയസുകാരൻ മരിച്ചു. കലയന്താനി കീത്താപ്പിള്ളിൽ (പാറയ്ക്കൽ) ജോസ് (59) ആണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുൻപാണ് വീട് നിർമാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികൾക്കൊപ്പം കെട്ടിടത്തിന് മുകളിൽ പണിയിലേർപ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു

Read More

ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍; ചില്ലറ വില്പനയ്ക്ക് വേണ്ടി എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്ന്

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി 21കാരന്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മൂല്യമുണ്ട് . നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പനയായിരുന്നു പ്രതിയുടെ ലക്‌ഷ്യം. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ്…

Read More

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിൽ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ഇ ഡി; വസതിയ്ക്ക് മുന്നിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞിരുന്നത്. അതിനിടെ എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘‘കേജ്‌രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട്…

Read More

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസിൽ കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസിൽ കുരുക്ക് മുറുകുന്നു. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ നീക്കം. സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ.ഡി നൽകുന്ന വിശദീകരണം. എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ല നടപടികളിലേക്ക് സംഘം കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കെജ്രിവാൾ വസതിയിലുണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ സ്ഥിരീകരണമില്ല. ഡൽഹി മദ്യനയകേസിൽ ഒമ്പത് തവണ കെജ്രിവാളിന് എൻഫോഴ്സസ്മെന്റ്…

Read More

ലൈംഗിക പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ,(ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം) ജോസ് എന്ന് വിളിക്കുന്ന മാത്യു കെ ഫിലിപ്പ് (59) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും, വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി…

Read More

മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാട്‍സ്ആപ്പിലൂടെ ‘വികസിത് ഭാരത്’ സന്ദേശമയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ഉൾപ്പടെ വ്യക്തമാക്കുന്ന കത്തായിരുന്നു വാട്‍സ്ആപ്പിലൂടെ എല്ലാവർക്കും അയച്ചിരുന്നത്. ഇത് പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പെരുമാറ്റ ചട്ട ലംഘനം നിലവിൽ വരുന്നതിന് മുമ്പാണ് ഈ സന്ദേശമയക്കുന്ന നടപടിയുമായി മുന്നോട്ട് പോയതെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം.

Read More

മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചെന്നൈ മണ്ഡലത്തിൽ മത്സരിക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും. കന്യാകുമാരിയിൽ വീണ്ടും പൊൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയാകും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ബിജെപി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക- ചെന്നെ സൗത്ത് – തമിഴിസൈ സൗന്ദരരാജൻ, ചെന്നൈ സെൻട്രൽ വിനോജ്…

Read More

കേരളത്തിലെ കൊടും ചൂടിന് ആശ്വസമായി വേനല്‍ മഴയെത്തി; ഇന്ന് 8 ജില്ലകളിലാണ് മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വസമായി വേനല്‍ മഴയെത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിലാണ് മഴ സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

Read More

കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്; മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മരുമകളുടെ പരാതി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ സ്ത്രീധന പീഡനത്തിനും കേസ്. 2022 ലാണ് മകന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ, മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിക്കൊണ്ടുവരാന്‍…

Read More

കണ്ണൂരില്‍ ഭീതിപരതിയ കടുവ കൂട്ടിൽ; പിടികൂടിയത് മയക്കുവെടി വച്ച്

കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിൽ. നാട്ടുകാരെ ഏറെ വട്ടം കറക്കിയിരുന്നു ഈ കടുവ. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയോളമായി പ്രദേശത്ത് വിലസുകയായിരുന്നു കടുവ.ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ പക്ഷേ കടുവയെ കണ്ടെത്താനായിരുന്നില്ല. ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാൻ സാധിക്കാതിരുന്ന സാഹചര്യത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial