കേരളത്തിൽ വേനൽ മഴയെത്തും; നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്.പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നിലവില്‍ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്.വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ…

Read More

‘രാജി വയ്ക്കാതെ സ്ഥാനാര്‍ഥിയാവുന്നതു തടയണം’; പിഴ ഈടാക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: നിയമ നിര്‍മാണസഭാംഗങ്ങള്‍ അംഗത്വം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി വരുമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അഡ്വ. ബി എ ആളൂര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചത്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിങ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തില്‍…

Read More

500 രൂപയ്ക്ക് ഗ്യാസ്, 75 രൂപയ്ക്ക് പെട്രോള്‍; സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. പൗരത്വ നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവ നടപ്പാക്കില്ല….

Read More

സഹകരണ ജീവനക്കാരുടെ ഡിഎ കൂട്ടി
2021 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകിയാണ് വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. 2021 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകിയാണ് വർധന. പുതിയ ശബള നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് അഞ്ച് ശതമാനവും (ഇനി 81 ശതമാനം) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് എട്ട് ശതമാനവും( ഇനി 163 ശതമാനം) ക്ഷാമബത്ത വർധിപ്പിച്ചു. നേരത്തെയുള്ളത് ഉൾപ്പെടെ രണ്ട് ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത് 13 ശതമാനം വർധിപ്പിച്ചു. ഇനി യഥാക്രമം 182 ശതമാനം, 356 ശതമാനം…

Read More

പശ്ചിമ ബംഗാളിൽ‌ കോൺ‌ഗ്രസും ഇടത് പാർട്ടികളും സഖ്യത്തിൽ; കൂടുതൽ സീറ്റുകളിൽ സിപിഎം മത്സരിക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ‌ കോൺ‌ഗ്രസും ഇടത് പാർട്ടികളും സഖ്യത്തിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 12 മണ്ഡലങ്ങളിലും ഇടതു പാർട്ടികൾ 24 സീറ്റുകളിലും മത്സരിക്കും. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് മണ്ഡലങ്ങൾ സംബന്ധിച്ച് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഇനിയും ധാരണയിൽ എത്തിയിട്ടില്ല. ബംഗാളിലെ 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചർച്ച നടക്കില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ കുറവെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ…

Read More

കാട്ടാക്കടയിൽ ആര്‍.എസ്.എസ് നേതാവിന് കുത്തേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർ.എസ്.എസ്. നേതാവിന് കുത്തേറ്റു. പ്ലാവൂർ ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് വിഷ്ണുവിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്. മർദ്ദനമേറ്റ വിഷണുവിന്റെ നെറ്റിയിലും മുതുകിലും ടൈലിന്റെ പൊട്ടിയ കഷ്ണം കൊണ്ട് കുത്തേൽക്കുകയും ചെയ്തു. വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരിക്ക് സാരമുള്ളതല്ലെന്നും അക്രമികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും കാട്ടാക്കട പോലീസ് അറിയിച്ചു.

Read More

ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ 99 -ാംമത് വാർഷികാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ:ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ വാർഷികാഘോഷ പരിപാടികൾ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 99 -ാം മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻപ്രഥമാധ്യാപികമാരായ ജയശ്രീ റീന ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ് എംപിടിഎ പ്രസിഡന്റ് അനിത,പ്രീ പ്രൈമറി എംപിടിഎ പ്രസിഡൻ്റ് നീതു എ എസ് എന്നിവർ സംസാരിച്ചു. എസ്എംസി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി.സ്കൂൾ പ്രഥമഅധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക…

Read More

എല്‍ഡിഎഫ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു; എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കി

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ട് കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാഴികാടനും ജോസ് കെ മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രന്‍ നായരുമുണ്ടായിരുന്നു. കരയോഗം പ്രവര്‍ത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടിയെന്നാണ് വിവരം.എല്‍ഡിഎഫ്…

Read More

മാധ്യമപ്രവർത്തകർ അവശ്യസേവന വിഭാഗത്തില്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തില്‍ പെട്ടവരെ അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊലീസ്, അഗ്നിരക്ഷാ സേന, ജയില്‍ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യസേവനങ്ങള്‍, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബിഎസ്എൻഎല്‍, റെയില്‍വേ, പോസ്റ്റല്‍, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ എന്നിവയെയാണ് അവശ്യസർവീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Read More

സ്വരലയം 2024 ആഘോഷിച്ചു

പാപ്പനംകോട് : കോലിയക്കോട്, ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികം നടന്നു. സ്വരലയം 2024 എന്ന പേരിൽ നടന്ന പരിപാടിയുടെ പൊതുസമ്മേളനം കോർപ്പറേഷൻ കൗൺസിലർ ദീപിക .യു ഉദ്ഘാടനം ചെയ്തു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർച്ചഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. ചെയർപെഴ്സൺ രജനി.കെ അധ്യക്ഷയായി. ഹെസ്മിസ്ട്രസ് ശ്രീജ.ആർ. നായർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജൈത്ര പി.സി. റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി കൺവീനർ ജയേഷ്.ജെ.എസ്.ആശംസ പ്രസംഗം നടത്തി. സ്കൂൾ ലീഡർ മാസ്റ്റർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial