ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം, പ്രതി പിടിയിൽ
കോഴിക്കോട്: സോഷ്യൽ മീഡിയ കേന്ദ്രികരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന്…

