കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പ്; ജൂണിൽ ലഭ്യമാക്കും
തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ഇനി മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. ആംബുലൻസിന്റെ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. 108 ആംബുലൻസിന്റെ സേവനം മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ…

