രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ചു; വിഷുവിന്‌ മുൻപ് വിതരണം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ അനുവദിച്ചിരുന്ന ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്നുമുതലാണ് വിതരണം ആരംഭിച്ചത്. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62…

Read More

വിതുര താവയ്ക്കലിൽ നവീകരിച്ച ബലിക്കടവ് തുറന്നു
മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

വാമനപുരം നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 43.99 ലക്ഷം രൂപ ചെലവിട്ട് വിതുര ഗ്രാമപഞ്ചായത്തിലെ താവയ്ക്കലിൽ നിർമ്മിച്ച ബലിക്കടവിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ജലസംരക്ഷണത്തിന് ഊന്നൽ നൽകി മാതൃകാപരമായ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിതുര പ്രദേശത്തെ ജനങ്ങൾ ബലി തർപ്പണത്തിനായി സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലമാണ് വാമനപുരം നദിയിലെ തവയ്ക്കൽ കടവ് ധാരാളം കാഴ്ചക്കാരെ ആകർഷിക്കുന്ന മനോഹരമായ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. എന്നാൽ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ…

Read More

പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴ അടക്കണമെന്നും നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. 2020ലാണ് 4 വയസുകാരിയെ പീഡിപ്പിച്ചതിന് എടക്കര പോലീസ് സുകുമാരനെതിരെ രജിസ്റ്റർ ചെയ്തത്.

Read More

ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റി, ഉത്തരവിറങ്ങിയത് രാത്രി; പകരം ചുമതലയും നല്‍കിയില്ല

ആലപ്പുഴ: ജില്ലാ കലക്ടറെ അപ്രതീക്ഷിതമായി മാറ്റി. ജോണ്‍ വി സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.വ്യാഴാഴ്ച രാത്രിയാണ് സ്ഥാനത്ത് നിന്ന് നീക്കുന്നതായി ഉത്തരവിറങ്ങിയത്. പുതിയ കലക്ടറായി അലക്‌സ് വര്‍ഗീസ് ഇന്ന് രാവിലെ തന്നെ ചുമതലയേല്‍ക്കുകയും ചെയ്തു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; തീയതികൾ നാളെ വൈകുന്നേരം പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താമ്മേളനം നടത്തും എന്ന് അറിയിച്ചു. ജമ്മുകശ്മീർ,ആന്ധ്രപ്രദേശ് ,അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. ഗ്യാനേഷ് കുമാർ,സുഖ്ബിന്ദർ സിംഗ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. കമ്മീഷണർ സ്ഥാനത്ത് നിന്നും അരുൺ ഗോയൽ രാജിവച്ചതും അനൂപ് പാണ്ഡെ വിരമിച്ചതുമാണ് പുതിയ രണ്ട് കമ്മീഷണറെ തെരഞ്ഞെടുക്കാൻ കാരണം….

Read More

മകന്റെ ക്രൂരമർദനം; ചവറയിൽ പിതാവ് മരിച്ചു

കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലയിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വർഷം കഠിന തടവും പിഴയും

കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരൻ മുഹമ്മദ് ഹാരിഫിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ട‌ർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം…

Read More


കോഴിക്കോട് മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം; അന്വേഷണം തുടര്‍ന്ന് പൊലീസ്

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. പെൺകുട്ടിക്ക് 18 വയസായെന്ന് കുടുംബവും പൊലീസും അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബസിൽ കയറി പോവുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി നൽകിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളിച്ചിരുന്നു എന്നും നമ്പർ പൊലീസിന്…

Read More

പതിനേഴുകാരിയോട് മോശമായി പെരുമാറി; കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. ഫെബ്രുവരി 2 ന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട യോഗത്തിനിടെ മുതിർന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ (ലൈംഗിക അതിക്രമം) സെക്ഷൻ 8 പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സെക്ഷൻ 354 എ (ലൈംഗിക പീഡനം) ചേർത്തിട്ടുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial