ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ചു; പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

ന്യൂഡൽഹി: ലോക്സഭാ തെര ഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാജ്യത്തെ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് എണ്ണ കമ്പനികൾ കുറച്ചിരിക്കുന്നത്. നാളെ രാവിലെ ആറു മണി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

മമത ബാനർജി നെറ്റിയിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ

കൊൽക്കത്തെ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. നെറ്റിയിൽ ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം. ഞങ്ങളുടെ ചെയർപേഴ്‌സൺ മമതാ ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച്…

Read More

ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിൽ ലഹരി കച്ചവടം; കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി രണ്ടേുപേർ പിടിയിൽ

കോഴിക്കോട്: കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ തൊട്ടിൽപാലത്ത് പിടിയിൽ. കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരാണ് പിടിയിലായത്. കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നടയിൽ വച്ച് ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. മൈസൂരുവിൽ നിന്നും വാങ്ങിയ 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷൻ– മയക്കു മരുന്നു…

Read More

ലോഡിറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ടു; വയോധികന് ദാരുണാന്ത്യം

കുറവിലങ്ങാട്: ടിപ്പറിനടിയില്‍പെട്ട് വയോധികൻ മരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടെ അടിയിൽപെടുകയായിരുന്നു. ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചന്‍ -64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. കുറവിലങ്ങാട് – വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് വ്യാപാര സമുച്ചയ നിര്‍മാണം നടക്കുന്നത്. പതിവായി ജോസ് മാത്യു നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം;പ്രതിക്ക് 40 വർഷം തടവും 1.85 ലക്ഷം പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വര്‍ഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. ജഡ്ജ് രവിചന്ദറാണ് വിധി പറഞ്ഞത്. 2010 മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി അനില്‍കുമാറിനെതിരെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് സബ്…

Read More

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കത്തോട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദ് (23) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. വാഴൂർ സ്വദേശിയായ യുവാവിന് ഓൺലൈൻ ജോലിയിൽ നിന്നും ദിവസം 8000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം വരികയും, ഇവർ പറഞ്ഞതിൽ പ്രകാരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഇയാളിൽ നിന്നും പലതവണകളായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്പിൽ വീട്ടിൽ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സാ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ടയിലെ ഹാളിൽ വച്ച് നടന്ന വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ അപമര്യാദയായി പെരുമാറുകയും,ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്സിന്റെ നേതൃത്വത്തിലാണ്…

Read More

സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ന്യൂഡല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിത്താപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ അറിയിച്ചു.തെലുഗ് നടന്‍ ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി-ജെഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രഖ്യാപനം. തീരുമാനം പെട്ടെന്നുണ്ടായതാണെന്നും പിത്താപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.അതേസമയം, പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്താപുരത്ത് മത്സരിക്കുന്നു…

Read More

ഗ്യാനേഷ് കുമാറും എസ്എസ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെരണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിയമിച്ചതായി റിപ്പോര്‍ട്ട്. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തെരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു. അന്തിമപട്ടിക തരാന്‍…

Read More

‘2018’ വീണു, മലയാളത്തിന്‍റെ രാജാക്കന്മാരായി ‘മഞ്ഞുമ്മല്‍ ബോയ്സ്’; ഇൻഡസ്ട്രി ഹിറ്റ്

മലയാളം സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 175.50 കോടിയായിരുന്നു 2018ന്റെ ആ​ഗോള കളക്ഷൻ. മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial