‘പെൺകുട്ടിയെ പൂവ് സ്വീകരിക്കാൻ നിർബന്ധിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാകാം’; അധ്യാപകനെതിരെയുള്ള പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് പൂവ് വാങ്ങാൻ നിർബന്ധിക്കുന്നത് കുറ്റമാകാമെന്ന് സുപ്രീം കോടതി. പോക്സോ നിയമത്തിന്റെ പരിധിയിലാണ് ഇത്തരം കുറ്റങ്ങൾ വരിക. വിദ്യാർത്ഥിനിയോട് പൂക്കൾ സ്വീകരിക്കാൻ പൊതുമധ്യത്തിൽ വച്ച് അധ്യാപകൻ നിർബന്ധിച്ചതിലാണ് സുപ്രീം കോടതി ഇടപെട്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കുറ്റാരോപിതനായ അധ്യാപകൻ്റെ സ്ഥാനമാനങ്ങളെ ഇത് ബാധിക്കാനിടയുള്ളതിനാൽ തെളിവുകൾ കർശനമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പെൺകുട്ടിയെ ഉപയോഗിച്ച് അധ്യാപകനെ പ്രതിയാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതിൽ…

