Headlines

സൈനി സിറ്റിങ് എംപി, രാജിവയ്ക്കാതെ സത്യപ്രതിജ്ഞ നിയമ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണയോടെ സൈനി ഇന്നു നടന്ന വിശ്വാസവോട്ടെടുപ്പില്‍…

Read More

ബിജെപിയിലേക്ക് ക്ഷണിച്ചു, ഓഫര്‍ നിരസിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ ഇഡി റെയ്ഡ്

ബിജെപി ഓഫര്‍ ചെയ്ത ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അമ്പ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അമ്പ പ്രസാദ് പ്രതികരിച്ചു. ‘ചൊവ്വാഴ്ച്ച രാവിലെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയത്. ഒരു ദിവസം നീണ്ടുനിന്ന പീഡനമായിരുന്നു അത്. ഒരു മണിക്കൂര്‍ അവര്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചില്ല. നേരത്തെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍…

Read More

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി; ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വൻ തുക ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തിയെന്ന പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. പല വിദ്യാർത്ഥികളിൽ നിന്നായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനം ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ്…

Read More

മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങിയില്ല; സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി

തിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി. മുൻഗണന വിഭാഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ പി എൻ എ സ്നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻഗണ ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽക്കേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോൾഡ്, നോൺ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന്…

Read More

തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി (85) യാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്. തുളസിയുടെ കൊച്ചുമകൾക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

Read More

‘സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട’- അമിക്കസ് ക്യൂറി

കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത് വ്ലോഗർമാർ ഒഴിവാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി…

Read More

ഭാരത് സേവക്ക് ദേശീയ അവാർഡിന് അർഹയായി

ഭാരത് സേവക്ക് സമാജിന്റെ ഈ വർഷത്തെ ” ഭാരത് സേവക് ” അവാർഡിന് രഞ്ജിത.പി അർഹയായി. കവടിയാർ ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രൻ പുരസ്‌കാരം നൽകി. ആദിവാസി മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ “വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്കും റിസർച്ച് വർക്കിനും ” ആണ് അവാർഡ് ലഭിച്ചത്. ആദിവാസി വികസനം എന്ന വിഷയത്തിൽ എം. എസ്. ഡബ്ല്യൂ ബിരുദാനന്തര ബിരുദം നേടിയ രഞ്ജിത കുടുംബശ്രീ…

Read More

കൊല്ലത്ത് ജെസിബി ഓപ്പറേറ്റർമാർ തമ്മിലുള്ള തർക്കം യുവാവിന് മുഖത്ത് കുത്തേറ്റു

കൊല്ലം: ജെസിബി ഓപ്പറേറ്റമാർ തമ്മിലുള്ള തർക്കത്തിൽ കൊല്ലത്ത് യുവാവിന് മുഖത്ത് കുത്തേറ്റു.ചിതറ പെട്രോൾ പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ യുവാവിന് മുഖത്ത് സാരമായി കുത്തേറ്റത് . ജെസിബി ഓപ്പറേറ്റമാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കയ്യാങ്കളിയായത്. ചിതറ സ്വദേശി റാഫിക്കാണ് കുത്തേറ്റത് . പേഴ്‌മൂട് സ്വദേശി ജിംഷാദിന്റെ ആക്രമണത്തിലാണ് റാഫിക്ക് പരിക്കേറ്റത് . അക്രമത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിംഷാദിന്റെ കൈയ്യിലുണ്ടായിന്ന ചാവി റാഫിയെ മർദ്ദിക്കാൻ നേരം മുഖത്ത്…

Read More

ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർ അറസ്റ്റിൽ

ചെന്നൈ: ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുക്കാനായെത്തിയ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ പെൺകുട്ടി ഗ്രാമത്തിലെത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്…

Read More

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശരണപ്പ, ഡോണി മേഖലയിലെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial