അച്ഛൻ മരിച്ചതറിയാതെ ധനുഷ എസ്എസ്എൽസി പരീക്ഷ എഴുതി തീർത്തു; സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് ധനുഷ മടങ്ങിയെത്തിയ ശേഷം
കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. അച്ഛൻ മരിച്ചതറിയാതെ പരീക്ഷ എഴുതി തീർത്ത ധനുഷ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇനി അച്ഛന്റെ കരുതലില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച…

