ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് കണ്ടെത്തി
ആലപ്പി-ധൻബാദ് എക്സ്പ്രസിൽ നിന്നാണ് 10 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്.എക്സൈസ് സംഘവും ആർ പി എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ട്രെയിനിലെ ജനറൽ ബോഗിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 10.276 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.ഉടമസ്ഥനെക്കുറിച്ച് അന്വേഷണം തുടങ്ങി.ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ പ്രസാദ്, ആർ പി എഫ് സബ് ഇൻസ്പെക്ടർ പി എസ് സുരേന്ദ്രൻ, എ എസ് ഐ ഓമനക്കുട്ടൻപിള്ള, അജികുമാർ, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ആപ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ്…

