മദ്യപാനത്തിനിടായിലുണ്ടായ വാക്കുതര്‍ക്കം : സുഹൃത്തിനെ
കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ വീട്ടിൽ അഫ്സൽ എ.കെ(40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ബാറിൽ ഒരുമിച്ചു മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ബാറിന് വെളിയിൽ വരികയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഇയാളെ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമായി; ആരോഗ്യ വകുപ്പ് മന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആണ് ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുക. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത സ്ഥാനം വഹിക്കും. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 6 നിലകളുള്ള കെട്ടിടത്തില്‍ 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചണ്‍, മെസ് ഹാള്‍, സ്റ്റോര്‍…

Read More

മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു. മൃതദേഹം പുറത്തെടുത്തു. മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. ഇന്നലെ രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡിന്റെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിലാണ് അപകടം. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുട്ടിയാണ് കിണറിൽ വീണതെന്ന് ആദ്യം സംശയിച്ചത്.

Read More

പുഴയിൽ കുളിക്കാനിറങ്ങി; മലപ്പുറത്ത് എസ്ഐ മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോൾ കുന്തിപ്പുഴയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; രണ്ട് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര…

Read More

പോർച്ചുഗീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി ടൊവിനോ തോമസ്, ഇന്ത്യൻ നടന് ഈ പുരസ്‌കാരം ലഭിക്കുന്നതിതാദ്യം

പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019…

Read More

കടപ്പനയിലെ ഇരട്ടക്കൊല തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കട്ടപ്പനയിലെ ഇരട്ടക്കൊല; വീടിന്‍റെ തറ കുഴിച്ച് പരിശോധിച്ച പൊലീസ് ഞെട്ടി, തലയോട്ടിയും അസ്ഥികളും കണ്ടെത്തി.കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വിജയനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതിയുടെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.പാന്‍റ്സ്, ഷര്‍ട്ട്, ബെല്‍റ്റ്…

Read More

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് റോഡ് ഷോ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തിൽ എത്തിയത്. ആഴ്ചകൾക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത്…

Read More

കിളിമാനൂരിൽ ടിപ്പർ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു

കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൻ്റെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ , മലയാമഠം, മണ്ഡപം സ്വദേശിയും, കടയ്ക്കൽ, കോട്ടപ്പുറം, ഇളമ്പഴന്നൂർ, ദേവപ്രഭയിൽ താമസിക്കുന്ന രതീഷ് – സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം മണലേത്തുപച്ചയിൽ വെച്ചാണ് അപകടം നടന്നത്. മലയാമഠം മണ്ഡപത്തുള്ള വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറയുമായിവന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.ഉടൻ തന്നെ പരിക്കേറ്റവരെ…

Read More

താജ്മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും; ഹിന്ദു മഹാസഭാ നേതാവ് പിടിയിൽ

ആഗ്ര:താജ്‌മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും നടത്തിയതിന് അഖില ഭാരത ഹിന്ദു മഹാസഭാ നേതാവ് പവൻ ബാബ പിടിയിൽ. താജ്‌മഹലിന് പിറകിലായി യമുനാ നദിയുടെ മറ്റേ കരയിലുള്ള മെഹ്‌താബ് ബാഗിലാണ് എബിഎച്ച്എം ഡിവിഷണൽ പ്രസിഡൻറായ ഇയാൾ താണ്ഡവ നൃത്തമാടിയത്. ചടങ്ങിനെ തുടർന്ന് ഇയാളെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജീവനക്കാരൻ പിടിച്ച് പൊലീസിന് കൈമാറി. മഥുര നിവാസിയായ പവൻ ബാബയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എബിഎച്ച്എം അംഗങ്ങൾ ചിതറിയോടി. സിആർപിസി സെക്ഷൻ 141 പ്രകാരം വ്യക്തിഗത ബോണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial