അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ വഴിത്തിരിവ്

മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്കിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്ന് അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിർമാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫർ സാദിക്ക് ശനിയാഴ്ച പിടിയിലായത്. ഫെബ്രുവരി 15-ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിൻ നിർമിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിനുമായിട്ടാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽനിന്ന്…

Read More


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളജ് അധ്യാപകര്‍, എന്‍ജിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ് തുടങ്ങിയവയിലെ അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തില്‍നിന്ന് 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും. ജൂഡീഷ്യല്‍ ഓഫിസര്‍മാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫിസര്‍മാരുടെ ക്ഷാമാശ്വാസ…

Read More

നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; പ്രചാരണത്തിന് ആളില്ലാത്തതിൽ ക്ഷുഭിതനായി സുരേഷ് ഗോപി

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്. സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും…

Read More

കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍, ലോക്‌സഭയിലേക്കു സീറ്റില്ല;2025ല്‍ രാജ്യസഭ സീറ്റ് നല്‍കും

ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) തമിഴ്‌നാട്ടില്‍ ഡിഎംകയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമായി. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം 2025ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് സീറ്റുണ്ടാവില്ല. നേരത്തെ കോയമ്പത്തൂര്‍ സീറ്റിനു വേണ്ടി പാര്‍ട്ടി ശ്രമിക്കുന്നതായും കമല്‍ ഹാസന്‍ സ്ഥാനാര്‍ഥിയാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പദവികള്‍ക്കു വേണ്ടിയല്ല, രാജ്യത്തിനായാണ്…

Read More

ബംഗാളിൽ ബിജെപി എംപിയും എംഎൽഎയും പാർട്ടി വിട്ടു; എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ ഒരു ലോക്സഭാംഗവും നിയമസഭാംഗവും പാർട്ടി വിട്ടു. കുനാർ ഹേംബ്രം എംപിയും മുകുർ മണി അധികാരി എംഎൽഎയുമാണ് രാജിവച്ചത്. മുകുർ മണി എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അതേസമയം, മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് കുനാർ ഹേംബ്രം വ്യക്തമാക്കുന്നത്. റാണാഘട്ട് ദക്ഷിൺ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുകുർ മണി അധികാരി. ഝാർഗ്രാം മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് കുനാർ ഹേംബ്രം. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണു രാജിയെന്ന് കുനാർ…

Read More

തൃശൂരില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (8),സജിക്കുട്ടന്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരേയും കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടങ്ങിയത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു….

Read More

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ്…

Read More

സിദ്ധാർത്ഥന്റെ മരണത്തിൽ 2 പേർ കൂടി പിടിയിൽ; പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read More

തൃശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ; രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ

തൃശൂർ; തൃശ്ശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ. എട്ടുവയസുകാരൻ അരുണിന്റെ മൃതുദേഹമാണ് കിട്ടിയത്. മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുകയുമാണ്. കോളനിക്ക് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംപൂവം കോളനിയിൽ നിന്നാണ് കുട്ടികളെ കാണാതായത്.

Read More

സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിയ്ക്കും; ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി കുടുംബത്തിന്റെ ആവശ്യപ്രകാരം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായി ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് പങ്ക് ഉണ്ട്, അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മുഖ്യമന്ത്രിയെ കാണിച്ചെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial