ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ പിടിയിൽ

കൊല്ലം: ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ച രണ്ട് പേർ അറസ്റ്റിൽ. ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം കൊല്ലം ആയൂരിലാണ് സംഭവമുണ്ടായത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയിൽ എത്തിയത്. ആ സമയത്ത് അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. വിദ്യാർഥികളെ കണ്ട് ഇവർ അസഭ്യം പറയുകയും ചോദ്യം ചെയ്ത ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു. കൂടാതെ…

Read More

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്…

Read More

കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിലിടിച്ച് മരിച്ചത് രണ്ടു വിദ്യാർത്ഥികൾ; ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ചടയമംഗലം: കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍‌. ബിനുവിനെയാണ് പുറത്താക്കിയത്. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് ആണ് മരിച്ച വിദ്യാർത്ഥികളുടെ ബന്ധുക്കൾ അറിയിച്ചത്. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഇവർ നിരന്തരമായി നടത്തിയ ഇടപെടലിലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്. അപകടകരമാം വിധം ഡ്രൈവര്‍ ബസ് ഓടിച്ചെന്നാണ് കുറ്റപത്രം. സിസിടിവി ദൃശ്യങ്ങളും തെളിവായി. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ…

Read More

16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ആദിവാസി പെണ്‍കുട്ടി ആശുപത്രിയില്‍, അന്വേഷണം

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. തൃശൂര്‍ അതിരപ്പിള്ളിയില്‍ വനിതാ ദിനത്തില്‍ ആയിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്നാണ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

വഴിചോദിക്കാനെന്ന വ്യാജേന എത്തി പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷ് ആണ് പിടിയിലായത്. ട്യൂഷനു പോകാനായി നിൽക്കുകയായിരുന്ന പെൺകുട്ടിക്കു മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുക്കാർ നൽകിയ പരാതിയിലാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്

Read More

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വർക്ക് ഫ്രം ഹോം; ഗവേണിംങ് ബോഡി യോഗത്തിൽ തീരുമാനമായതായി മന്ത്രി

തിരുവനന്തപുരം: കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആർത്തവ കാലത്ത് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.

Read More

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 35 വര്‍ഷം തടവ്

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മല്‍ ഹരീഷ് (27)നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി ആര്‍ ശിക്ഷിച്ചത്. 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിൽ കുട്ടിയെ ഉപദ്രവിച്ചതിനാണ് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും തെളിവുകളായി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസ് സബ്…

Read More

ബസിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ; ബസിലെ സിസിടിവിയിൽ യുവതി കുടുങ്ങി

തൃശൂര്‍ : ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍നിന്നും ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം. കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ…

Read More

തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ

തിരുവനന്തപുരം ചൊവ്വരയിൽ കഞ്ചാവ് വേട്ട. 4 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ. നെയ്യാറ്റിൻകര എക്സൈസും മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാരയിൽ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. കാട്ടാക്കട സ്വദേശി ശരത് (26), പേരേക്കോണം സ്വദേശികളായ വിഷ്ണു (23), ശ്രീരാഗ് (27), അജി ജോർജ് (28), പാറശ്ശാല സ്വദേശി വിവിൻ…

Read More

കഴക്കൂട്ടം മണ്ഡലത്തിലെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതക വിതരണം തുടങ്ങി

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേന വില കുറവുള്ളതുമായ പാചകവാതകം ലഭ്യമാക്കുകയെന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ.എ പറഞ്ഞു. വെള്ളവും വൈദ്യുതിയും പോലെ ഇടതടവില്ലാതെ ഗ്യാസും പൈപ്പിലൂടെ വീടുകളിൽ എത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എജി ആൻഡ് പി പ്രഥം എന്ന കമ്പനിയ്ക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ ചുമതല. തിരുവനന്തപുരം നഗരത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial