കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറും; ടിഎന്‍ പ്രതാപന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നെയുള്ളു. ബാക്കിയുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍…

