Headlines

യുദ്ധക്കളമായി തലസ്ഥാനം; സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന കെ എസ് യു മാർച്ചിൽ സംഘർഷം, ലാത്തി വീശി പോലീസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന കെഎസ് യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More

കാട്ടാനയാക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു; വിതുമ്പലോടെ നാട്

കൊച്ചി: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു. കാഞ്ഞിരവേലിയിലെ വസതിയിൽ രാവിലെ പതിനൊന്നരയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്. അതേസമയം, കാട്ടാനയാക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷധത്തിനു നേരേ പൊലീസ് നടത്തിയത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസ് മൃതദേഹം വലിച്ചിഴച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. പൊലീസിനെ വിട്ട് പേടിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ്…

Read More

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 5945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 19 ദിവസത്തിനിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.

Read More

മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ രണ്ടാം പ്രതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്‌റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു.ഗൂഢാലോചന കുറ്റമാണ് സുധകാരനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. മൊൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ…

Read More

തിരുവനന്തപുരത്ത് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ സുഹൃത്ത് കു‍ത്തി പരിക്കേൽപിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് നേമം സ്വദേശി ഹാരിസ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഹാരിസിന് വേണ്ടി പോലിസ് അന്വേഷണം തുടരുകയാണ്. കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടിയുടേത് സാരമായ പരിക്കല്ലെന്ന് പോലീസ് വ്യക്തമാക്കി. കൈയിൽ കരുതിയ ബ്ലെയ്ഡു കൊണ്ടാണ് ഹാരിസ് പെൺകുട്ടിയെ ആക്രമിച്ചത്.

Read More

ഓട്ടോയില്‍ കടത്താൻ ശ്രമിച്ചത് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം; യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ആനമങ്ങാട് വാഹനപരിശോധനക്കിടെ കുഴൽപ്പണം പിടികൂടി പൊലീസ്. ഓട്ടോയില്‍ കടത്തുകയായിരുന്ന 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പൊലാസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

Read More

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50), ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) എന്നിവർക്കാണ് പൊള്ളലേറ്റത് ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ…

Read More

‘തൃശൂർ നൽകാൻ നിർവ്വാഹില്യാ’; സിനിമ പോസ്റ്റർ ട്രെൻഡുമായി വി എസ് സുനിൽ കുമാർ; ഭ്രമയുഗം തീം പോസ്റ്റർ വൈറൽ

തൃശൂർ: തെരഞ്ഞെടുപ്പിന് വിവിധ തരത്തിലുള്ള പ്രചാരണ രീതികളാണ് സ്ഥാനാർത്ഥികൾ സ്വീകരിക്കാറുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായ തൃശ്ശൂരിൽ സ്ഥാനാർത്ഥികൾ സജീവമാണ്. ഇപ്പോഴിതാ സിപിഐ നേതാവും മന്ത്രിയും കൂടിയായ വി എസ് സുനിൽകുമാറിന്റെ സിനിമ പോസ്റ്റർ ട്രെൻഡാണ് ഇപ്പോൾ വൈറൽ. ഭ്രമയുഗം തീമിലാണ് പോസ്റ്റർ. ‘തൃശൂർ നൽകാൻ നിർവ്വാഹില്യാ’ എന്ന് ചിത്രത്തിലെ ഡയലോഗ് സ്റ്റൈലിലാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ‘ഇനി തൃശൂരിന്റെ നവയുഗം’ എന്ന് കൂടി കുറിച്ചിട്ടുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭ്രമയുഗം പോസ്റ്ററിൽ മമ്മൂട്ടിയുടെ…

Read More

സ്വകാര്യ ബസ് സ്‌കൂട്ടറിനു പിന്നിൽ ഇടിച്ചു; ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം

മാവൂർ (കോഴിക്കോട്) : സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് മുഹമ്മദ് ഷാഫി. തിങ്കളാഴ്ച രാത്രി ഏഴരയോടെ പൂവാട്ടുപറമ്പ് പെട്രോൾ ബങ്കിനു മുൻവശത്തായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്:…

Read More

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു, നാളെ മുതല്‍ ശനിയാഴ്ച വരെയാണ് പുതിയ ക്രമീകരണം

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial