പരീക്ഷയ്ക്കെത്തിയ മൂന്ന് പെൺകുട്ടികൾക്ക് നേരേ ആസിഡ് ആക്രമണം
മംഗലാപുരം: മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരേ ആസിഡ് ആക്രമണം. കടബ ഗവൺമെൻറ് കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുകയാണ്. പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്….

