എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ; മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ
തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ നാളെ (മാര്‍ച്ച് 4) മുതല്‍. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി ,എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളില്‍ നടക്കും. ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍…

