Headlines

ഇന്ന് പൾസ് പോളിയോ ദിനം: 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകാനായി അരലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ സജ്ജം

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ നല്‍കുക. 23,471 ബൂത്തുകളും, അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തനംതിട്ടയില്‍ നടക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്

Read More

റേഷൻ കാർഡ് മസ്റ്ററിങ്ങിന് കേന്ദ്ര സർക്കാർ കൂടുതൽ സമയം അനുവദിക്കണം; മന്ത്രി ജി.ആർ. അനിൽ

റേഷൻകാർഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതൽ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം…

Read More

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

തിരുവനന്തപുരം:ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്. ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം….

Read More

കെഎസ്ആർടിസി ബസിൽ ലഹരിക്കടത്ത്; രാസലഹരിയുമായി യുവാവ്

നിലമ്പൂർ: കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. എടക്കര പാലേമാട് ശങ്കരൻകുളം സ്വദേശി പുതിയകത്ത് ആഷിഖ് അഹമ്മദാണ് (30) പിടിയിലായത്. 9.40 ഗ്രാം രാസലഹരി ഇയാളിൽ നിന്ന് പിടികൂടി. ബംഗളൂരുവിൽനിന്ന് ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൈസൂരുവിലെ മത്സ്യക്കച്ചവടത്തിന്‍റെ മറവിലാണ് പ്രതി ലഹരി കടത്തിയിരുന്നത്. വിപണിയിൽ ഗ്രാമിന് 4000 രൂപയോളം വില വരുന്ന ലഹരി മരുന്നാണ് പ്രതിയിൽനിന്ന് പിടികൂടിയത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫണ് പ്രതിയെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ – വി. മുരളീധരൻപത്തനംതിട്ട – അനിൽ കെ ആന്റണിആലപ്പുഴ – ശോഭ സുരേന്ദ്രൻതൃശൂർ – സുരേഷ് ഗോപിപാലക്കാട് – സി.കൃഷ്ണകുമാർവടകര – പ്രഫുൽ കൃഷ്മലപ്പുറം – ഡോ. അബ്ദുൾ സലാംപൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻകോഴിക്കോട് – എം ടി…

Read More

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 50 കാരൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തോപ്പുംപടി കോർപ്പറേഷൻ ലൈബ്രറി ഭാഗത്ത് താമസിക്കുന്ന സംജു കെ.എച്ച് (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇവരുടെ കയ്യിൽ നിന്നും 16 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും, ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ…

Read More

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല. ‘വരാനിരിക്കുന്ന ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങള്‍ ഏറ്റിട്ടുണ്ട്. ഇതില്‍…

Read More

മാവേലിക്കരയിൽ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു

മാവേലിക്കര: നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചത്. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും ഷോക്കേൽക്കുകയിരുന്നു. ഉടൻ തന്നെ ശ്രീകണ്ടപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കായംകുളം ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പിൽ സംസ്കരിക്കും.

Read More

കുരുമുളക് മോഷണം; കട്ടപ്പനയിൽ മോഷണമുതല്‍ വാങ്ങിയ വ്യാപാരിയടക്കം നാലുപേര്‍ അറസ്റ്റില്‍

കട്ടപ്പന :ഹൈറേഞ്ച് മേഖലയിലെ കുരുമുളക് മോഷ്ടാക്കളായ മൂന്ന് പേരും മോഷ്ടിച്ച കുരുമുളക് വാങ്ങി വിൽപ്പന നടത്തുന്ന മലഞ്ചരക്ക് വ്യാപാരിയും അറസ്റ്റിൽ. കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തിൽ അഖിൽ (28), തൊവരയാർ കല്യാണതണ്ട് പയ്യംപളളിയിൽ രഞ്ചിത്ത് (27), വാഴവര കൗന്തി കുഴിയത്ത് ഹരികുമാർ (30) എന്നിവരും മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംക്ഷൻ കരമരുതുങ്കൽ പുത്തൻപുരയ്ക്കൽ സിംഗിൾ മോൻ (44) എന്നയാളുമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ നിന്നും പ്രതികൾ വിൽപ്പന നടത്തിയ കുരുമുളക് കണ്ടെത്തിയിരുന്നു. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ…

Read More

തൊഴിലാളി വിരുദ്ധ സർക്കാറിനെ പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മാങ്കോട് രാധാകൃഷ്ണൻ

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ പത്തുവർഷമായി തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കി മുന്നോട്ടുപോകുന്ന കേന്ദ്ര ബിജെപി സർക്കാരിനെ പുറത്താക്കാൻ തൊഴിലാളികളും കർഷകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുവേണ്ടി ചേർന്ന എ ഐ ടി യു സി ജില്ലാ കൗൺസിൽ യോഗം തൈക്കാട് ജെ ചിത്തരഞ്ജൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ചൂഷണം ചെയ്ത് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാട് എടുക്കുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി പടുത്തുയർത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial