കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി ഗൃഹനാഥൻ; മധ്യവയസ്കന് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണകുറുപ്പ് (65) ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും

Read More

പെട്ടിഓട്ടോ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാറശ്ശാല: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന പോത്തന്‍കോട് കണിയാംകോണം കീഴെ തോന്നയ്ക്കലില്‍ മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിൽ വെളളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് അപകടമുണ്ടായത്. കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന പെട്ടി ഓട്ടോറിക്ഷനിയന്ത്രണം വിട്ട് കാക്കവിള ഗ്യാസ് ഏജന്‍സിക്ക് സമീപത്ത് വച്ച് ബസ്സിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ നിലയില്‍ ഓട്ടോറിക്ഷ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്…

Read More

കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’ വിവാദത്തില്‍. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണിതെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എ എസ് ആഷിഷ് ആണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്. കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി 7 മുതല്‍ 11 വരെ…

Read More

വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചു : മന്ത്രി മുഹമ്മദ്‌ റിയാസ്

2021 ൽ സർക്കാർ അധികാരത്തിൽ വന്ന ശേഷം വി. കെ പ്രശാന്ത് എം. എൽ.എ യുടെ സഹകരണത്തോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. വട്ടിയൂർക്കാവ് മണ്ഡ‌ലത്തിലെ പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെയും, ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച പ്ലാമൂട് – തേക്കുംമൂട് -മുളവന റോഡിന്റെയും നവീകരിച്ച പൈപ്പിൻമൂട് പാർക്കിന്റേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ 10 റോഡുകൾ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; എഴുപതുകാരന് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യ്ക്ക് നേരെ ലൈംഗികാതിക്രമം. വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ കോടതി വി​ധി​ച്ചു. തി​രു​വാ​ണി​യൂ​ർ വെ​ണ്ണി​ക്കു​ളം കൊ​പ്പ​റ​മ്പി​ല്‍മ​ണ്ടാ​ന​ത്ത് വേ​ലാ​യു​ധ​ൻ (70) നെ​യാ​ണ് ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറിന്റേതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി.

Read More

ചേലക്കര ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.

ചേലക്കര: കിള്ളിമംഗലത്ത് പ്രവർത്തിച്ചുവരുന്ന ചേലക്കര ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പുതിയ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.ചാലക്കുടി സ്വദേശി സതീഷ്(26) ആണ് മരിച്ചത് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കോളേജിലെ പോളിഷിംഗ് പണികൾക്കായി വന്നതായിരുന്നു സതീഷ്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു.ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സതീഷ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുതിയ കോളേജ് കെട്ടിടത്തിലെ പെയിൻറിംഗ് പോളിഷിംഗ് ജോലികൾക്കായി ഒരാഴ്ചയോളമായി താമസിച്ച്…

Read More

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം : വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉള്‍പ്പെടെ…

Read More

‘ദേശീയഗാനത്തെ അവഹേളിച്ചു’ ; ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെപിസിസി സംഘടിപ്പിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത് ‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത…

Read More

വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക‌് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി

ഗർഭഛിദ്രത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിൻ്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഗർഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Read More

ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; പിടിച്ചെടുത്ത് പൊലീസ്

പാലക്കാട്: ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായി പൊലീസ് പിടികൂടി. ശരീരത്തിൽ ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവ പറമ്പിൽ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്. വസ്ത്രങ്ങളിൽ നിറം പകരാൻ ഉപയോഗിക്കുന്ന റോഡമിൻ ബി ഉത്സവറമ്പിലെ ചോക്ക് മിഠായിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ നേതൃത്വത്തിൽ ഉത്സവ പറമ്പിൽ നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial