ഉച്ചഭക്ഷണ വിതരണത്തിനായി ‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ
വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പായ ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ,…

