സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് യുവതിയുടെ വീട്ടില്‍

കൊല്ലം : അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിന്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Read More

ലഹരിമരുന്ന് വില്‍പ്പന നടത്തിയ മെഡിക്കല്‍ റെപ്രസെന്ററ്റീവ് പിടിയില്‍

തൃശൂര്‍: മരുന്ന് വില്‍പ്പനയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മെഡിക്കല്‍ റെപ്രസെന്ററ്റീവ് പിടിയില്‍. പരിങ്ങണ്ടൂര്‍ സ്വദേശി ചീനിക്കര വീട്ടില്‍ മോഹനന്റെ മകന്‍ മിഥുനെ (24) ആണ് രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നാണ് മിഥുനെ പിടികൂടിയത്. മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും ശേഖരിച്ച് ചെറിയ…

Read More

ജലജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോട്ടയം: പുതുപ്പള്ളി തലപ്പാടിയിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ വലിയ വീട്ടിൽ സജീഷ് കുമാറിന്റെ ഭാര്യ അനിത സജീഷ് (52) ആണ് മരിച്ചത്. ഫെബ്രുവരി 23ന് വൈകിട്ടായിരുന്നു അപകടം. അനിതയും ഭർത്താവും സ്കൂട്ടറിൽ മീനടത്തെ ബന്ധുവീട്ടിലേയ്ക്കു പോകവേ റോഡിൽ ജലജീവൻ മിഷൻ അധികൃതർ എടുത്ത കുഴി കൃത്യമായി മൂടാതിരുന്നതിനെ തുടർന്ന് ഇതിൽ ചാടി ഇവർ റോഡിൽ വീഴുകയായിരുന്നു. സ്കൂട്ടർ ഈ ഉയർന്ന ഭാഗത്ത് കയറിയതോടെ അനിത റോഡിൽ…

Read More

പോക്സോ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും.

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ കടനാട് വല്യാത്തു കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ജോമോൻ (48) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (pocso) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ആണ് ശിക്ഷ വിധിച്ചത്. ഇയാൾ 2023 മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി അശ്ലീല സംഭാഷണം നടത്തുകയായിരുന്നു. തുടർന്ന്…

Read More


കെഎസ്എഫ്ഇ ഓഫീസിൽ വച്ച് യുവതിയെ വെട്ടി കൊല്ലാൻ ശ്രമം; ആക്രമിച്ചത് യുവതിയുടെ അനുജത്തിയുടെ ഭർത്താവ്

ആലപ്പുഴ: കെഎസ്എഫ്ഇ ഓഫീസിൽ വച്ച് യുവതിയെ വെട്ടി കൊല്ലാൻ ശ്രമിച്ചു. കളക്ഷൻ ഏജന്‍റ് മായാദേവിയെയാണ് കൊല്ലാൻ ശ്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലാണ് സംഭവം. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചു മാറ്റി

Read More

മുഷിഞ്ഞ വസ്ത്രം ധരിച്ച കർഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ; വൻ പ്രതിഷേധം, ഉദ്യോഗസ്ഥനെ പുറത്താക്കി

  കർഷകനെ അപമാനിച്ച് ബെംഗളൂരു മെട്രോ ഉദ്യോഗസ്ഥർ. മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി വയോധികനായ കര്‍ഷകന് മെട്രോയിൽ യാത്ര നിഷേധിച്ചു. രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെയാണ് വസ്ത്രത്തിന്റെ പേരില്‍ ജീവനക്കാര്‍ അപമാനിച്ച് മാറ്റിനിര്‍ത്തിയത്. സംഭവത്തിൽ വൻപ്രതിഷേധം ഉയർന്നതോടെ ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുണ്ടും വെള്ള ഷർട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു കര്‍ഷകനെത്തിയത്. ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി ചെക്ക് പോയിൻ്റിൽ ഹിന്ദി സംസാരിക്കുന്ന കർഷകനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. എന്നാൽ കർഷകനെ തടഞ്ഞതിൻ്റെ കാരണം ഉദ്യോഗസ്ഥർ വിശദീകരിക്കാത്തതിനെ തുടർന്ന് മറ്റ്…

Read More

കേരള ജനപക്ഷം – ബിജെപി ലയനം നാളെ തിരുവനന്തപുരത്ത്

കോട്ടയം : കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള…

Read More

ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പോലീസ്

കുമളി: ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളിക്ക് സമീപം പത്തുമുറിയിൽ ആണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അലഞ്ഞു തിരിയുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസ്സിലാക്കാനായില്ല. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇവിടെ നിന്നുള്ള നിർദേശ പ്രകാരം കുമളി പൊലീസെത്തി കുട്ടിയെ ഏറ്റെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി….

Read More

അഞ്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; നടപടി കൂറുമാറ്റത്തെ തുടർന്ന്

എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗമായ ലീലാമ്മ സാബു (കോൺഗ്രസ്) 2021 ഒക്ടോബർ ഒന്നിന് നടന്ന ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് മത്സരിച്ചതും വോട്ട് ചെയ്തതുമായ നടപടിയാണ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമായത്. ഗ്രാമപഞ്ചായത്തംഗമായ ആർ. കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ നടപടി. മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ വിശ്വനാഥനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. 2020 ലെ പൊ തുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ നിന്നും വിജയിച്ച വിശ്വനാഥൻ. പി വാർഡ് കൗൺസിലറായിരിക്കവെ…

Read More

വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു. മുംബൈ ബ്രീന്‍ച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു പങ്കജ് ഉധാസിന്റെ മരണമെന്ന് മകള്‍ നയാബ് ഉധാസ് അറിയിച്ചു. സംസ്‌കാരം നാളെ നടക്കും. ഗസല്‍ രംഗത്തെ അതികായനായി അറിയപ്പെടുന്ന പങ്കജ് ഉധാസ് പിന്നണി ഗാനരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹേഷ് ഭട്ടിന്റെ നാമിലെ ചിട്ടി ആയി ഹെ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1980ല്‍ പുറത്തറങ്ങിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial