ഉറങ്ങി കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Read More

കോട്ടൂരിൽ കാട്ടാന ശല്യം: ബൈക്ക് തകർത്തു

കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനം സെറ്റിൽമെന്റുകളിൽ ഇടവേളയ്ക്ക് ശേഷം കാട്ടാന ഭീതി. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങൾക്കു നേരെയും പാഞ്ഞടുത്തു തുടങ്ങി. ശനിയാഴ്ച വിവിധ സമയങ്ങളിലായി 2 പേർക്കു നേരെ ആനയുടെ ആക്രമണ ശ്രമം ഉണ്ടായി. ബൈക്ക് യാത്രികനായ പൊടിയം സ്വദേശി രാജേഷിനെ ആനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് കേടുവരുത്തി. കോട്ടൂർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജെ.റെജിയുടെ ബൈക്കും ആനക്കൂട്ടം നശിപ്പിച്ചു.വേനൽ കടുത്തതോടെ ഉൾവനത്തിൽ നിന്നും കൂട്ടമായെത്തുന്ന ആനകൾ സെറ്റിൽമെന്റിൽ നാശം വിതയ്ക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും…

Read More

ക്ഷേത്രോൽസവവേദിയിൽ കർഷകനെ ആദരിച്ചു

തരിശുനിലത്തെ കൃഷി ഭൂമിയാക്കി മാറ്റാൻ പരിശ്രമിച്ച കർഷകനെ ക്ഷേത്രോൽസവത്തിൽ ആദരിച്ചു. നെൽകൃഷിക്ക് പേരു കേട്ട ഇടയ്ക്കോട്, പിരപ്പമൺകാട് ഏലായിൽ അൻപത് ഏക്കർ പാടശേഖരം വീണ്ടും കൃഷി ഭൂമിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച അൻഫാറിനായാണ് ശ്രീഭൂതനാഥൻകാവ് ക്ഷേത്രട്രസ്റ്റും ഉൽസവ കമ്മിറ്റിയും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. അൻഫാറിന്റെ മകളും സ്കൂൾ വിദ്യാർത്ഥിയുമായ അജ്മി അൻഫാർ ഉപഹാരം ഏറ്റുവാങ്ങി.ഉത്രം മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ നായർ…

Read More

സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയും; സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനമാകും

തിരുവനന്തപുരം: സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗണ്‍സിലും ആണ് ഇന്ന് ചേരുന്നത്. നാല് സീറ്റുകളിലേക്ക് വിവിധ ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.സംസ്ഥാനത്ത് 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി പട്ടിക ഒരുമിച്ച് ഒരു…

Read More

പൊങ്കാലത്തിരക്കിൽ സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അഞ്ച് പവൻ സ്വർണ്ണമാലയാണ് ഇവർ കവർന്നത്. തമ്പാനൂരിൽ പൊങ്കാലയിട്ട് മടങ്ങുന്നതിനിടെ പട്ടം സ്വദേശിനിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു.

Read More

ഒന്നാം ക്ലാസില്‍ ചേരാന്‍ 6 വയസ് തികയണമെന്ന്‌ കേന്ദ്ര നിര്‍ദ്ദേശം; നടപ്പാക്കില്ലെന്ന് കേരളം

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു നിര്‍ദ്ദേശിച്ച് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്നു 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍…

Read More

ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി ശ്യാം സുന്ദറാണ് കൊല്ലം ഈസ്റ്റ് പൊലീസിൻറെ പിടിയിലായത്. കൊല്ലം ആശ്രമത്തുള്ള ലോഡ്ജിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ശ്യാം സുന്ദർ ആശ്രാമം…

Read More

കേരള പദയാത്രയുടെ സമാപന സമ്മേളനം ; നാളെ പ്രധാനമന്ത്രി തലസ്ഥാനത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ്‌ ബിജെപി പ്രവർത്തകർ ഒരുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലേക്കു പോകും. അവിടെ വിവിധ…

Read More

10 വർഷത്തിനിടെ വീട്ടുചെലവ് ഇരട്ടിയിലധികമായെന്ന് സർവേ

ന്യൂഡൽഹി: പ്രതിമാസ വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചെന്ന് ദേശീയ സാമ്പിൾ സർവേ ഓഫിസ് (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. 2011-2023 കാലത്തെ ഗാർഹിക ചെലവാണ് പഠനവിധേയമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനുകീഴിലുള്ള എൻ.എസ്.എസ്.ഒ 2022 ആഗസ്റ്റ് മുതൽ 2023 ജൂലൈ വരെയാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ (എച്ച്.സി.ഇ.എസ്) നടത്തിയത്. മാസംതോറുമുള്ള പ്രതിശീർഷ ഉപഭോഗ ചെലവും (എം.പി.സി.ഇ) വിതരണവും സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കാനാണ് സർവേ ലക്ഷ്യമിട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഗ്രാമീണ, നഗര മേഖലകൾ തിരിച്ചാണ്…

Read More

അഞ്ചു വർഷത്തിനിടെ നടന്നത് 270 കസ്റ്റഡി ബലാത്സംഗങ്ങൾ

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് 270 പേർ കസ്റ്റഡിയിൽ ബലാത്സംഗത്തിനിരയായതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സായുധസേനാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, റിമാൻഡ് ഹോമുകളിലെയും കസ്റ്റഡി സ്ഥലങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർ എന്നിവരാണ് ഈ കേസുകളിൽ കുറ്റവാളികളെന്നും 2017 മുതൽ 2022 വരെയുള്ള രേഖകൾ പരിശോധിച്ച് നടത്തിയ പഠനം പറയുന്നു. എങ്കിലും ഇത്തരം കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2017ൽ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018ൽ 60, 2019ൽ 47, 2020ൽ 29, 2021ൽ 26,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial