പൊങ്കാല തിരക്കിൽ കഞ്ചാവ് കടത്താൻ ശ്രമം; 4 യുവാക്കൾ അറസ്റ്റിൽ

 തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് തലസ്ഥാന നഗരം. ഭക്ത ലക്ഷങ്ങൾക്ക് സൗകര്യമൊരുക്കാനുള്ള തിരക്കിലാണ് പൊലീസ് അടക്കമുള്ള എല്ലാവരും. അതിനിടയിൽ ഈ തിരക്ക് മുതലെടുക്കാനും പലരും ശ്രമിക്കാറുണ്ട്. ലഹരി മാഫിയയാകട്ടെ തിരക്കുള്ളതിനാൽ പരിശോധനയില്ലാതെ സാധനം കടത്താനുള്ള കുതന്ത്രങ്ങളാണ് മെനയാറുള്ളത്. അത്തരത്തിലുള്ള ലഹരി മാഫിയയിലെ നാലംഗ സംഘം പിടിയിലായെന്നതാണ് തലസ്ഥാനത്ത് നിന്നും ഇന്ന് പുറത്തുവന്നത്. തമ്പാനൂരിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 30 കിലോ കഞ്ചാവുമായി 4 പേരാണ് പിടിയിലായത്. കാട്ടാക്കട സ്വദേശി…

Read More

1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉൽസവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകൾ

ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്പ്പിൻ്റെ ഭാഗമായി ജപ്പാനിലെ നഗ്ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വർഷം പഴക്കമുള്ളഉൽസവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങൾ അണിചേർന്നത്. മധ്യ ജപ്പാനിലെ ആരാധനാലയത്തിൽ വ്യാഴാഴ്ചയായിരുന്നു ഉൽസവം നടന്നത്. പർപ്പിൾ നിറത്തിൽ ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ സ്ത്രീകൾ വലിയ മുളയും ഉത്സവത്തിൽ വഴിപാടായി സമർപ്പിച്ചു. സ്ത്രീകളുടെ ഏഴ് ഗ്രൂപ്പുകളാണ് ഈ നഗ്ന ഉൽവത്തിൽ പങ്കെടുത്തത്. പേര് നഗ്ന ഉൽസവം എന്നാണെങ്കിലും ഇതിൽ പങ്കെടുക്കുന്നവർ പൂർണ നഗ്നരായിരിക്കണമെന്നില്ല. ഉൽസവത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ ഫുൻഡോഷി’ എന്ന പേരിലുള്ള ജാപ്പനീസ്…

Read More

തൃശൂരിൽ ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എടവിലങ്ങ് പാറക്കൽ ലാലുവാണ് അറസ്റ്റിലായത്. കുഞ്ഞയിനിയിലുള്ള വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച് പൊട്ടിച്ച് ജനലിലൂടെ പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും, വീടിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉറക്കം ഉണർന്ന ഭാര്യ ഉടൻ തന്നെ കട്ടിലിലെയും, കിടക്കയിലേയും തീ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രതിയായ ലാലു മുൻപ് ഭാര്യ…

Read More

പാലിയേക്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പുതുക്കാട്: പാലിയേക്കരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പുതുക്കാട് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി മാമ്പ്രക്കാരൻ വീട്ടിൽ 25 വയസുള്ള ആൽബിൻ, നെട്ടിശ്ശേരി പോർക്കളങ്ങാട് വീട്ടിൽ 25 വയസുള്ള ദിൽജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് നാല് ഗ്രാമോളം എംഡിഎംഎ പിടികൂടി.പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10 മണിയോടെ എംഡിഎംഎ വില്പന നടത്താൻ നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അരലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.വിദ്യാർത്ഥികളെയും യുവാക്കളെയും…

Read More

ലോക് സഭാ തെരെഞ്ഞെടുപ്പ്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ശുചിത്വമിഷൻ

തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ശുചിത്വമിഷൻ പുറത്തിറക്കി. പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ പ്രചാരണ വസ്തുക്കൾ ഉപയോഗിക്കുവാൻ പാടില്ലെന്നതാണ് പ്രധാന നിർദ്ദേശം. തെരെഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല. ലോകസഭാ തെരെഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നൂറ് ശതമാനം കോട്ടൺ, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പൊളി…

Read More

അഡ്വ. ആന്‍റണി ജൂഡി എറണാകുളത്തെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി

കൊച്ചി: ലോക്സഭ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഐസിവൈഎം ദേശീയ പ്രസിഡണ്ട്, ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സിഒപി 28 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023ല്‍ പോർട്ടുഗലില്‍…

Read More

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Read More

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 36°c…

Read More

പടക്കശാലയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ നാല് മരണം

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമ്മാണശാലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന വിവരം ലഭിച്ച ഉടൻതന്നെ അഗ്രിരക്ഷ സേനയും ആംബുലൻസും സ്ഥലത്തെത്തി. ജനവാസ മേഖലയിൽ നിന്നും പടക്ക നിർമ്മാണശാല അകലെയായതിനാൽ വലിയ ആളപായം ഒഴിവായി. സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നി രക്ഷാസേന അറിയിച്ചു….

Read More

ലോക്‌സഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല, പ്രചാരണം തെറ്റ്: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് എന്ന വ്യാജസന്ദേശം സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും മറ്റ് വഴികളിലൂടെ പ്രഖ്യാപനം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഏപ്രിൽ 19ന് തെരെഞ്ഞെടുപ്പ്, മെയ് 22ന് വോട്ടെണ്ണൽ എന്നിങ്ങനെയായിരുന്നു വ്യാജപ്രചാരണം. മാർച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആണെന്നുമായിരുന്നു സന്ദേശത്തിൽ പ്രചരിച്ചിരുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial