ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദ്ദേശങ്ങളും നിയമവിരുദ്ധമെന്ന് വിദഗ്ധർ
കോഴിക്കോട്: പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് വിദഗ്ദർ പറയുന്നതായി റിപ്പോർട്ട്. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. ഗിയറിൻ്റെ സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ഇതിൽ നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന്…

