ഒൻപതാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

പത്തനംതിട്ട: ഒൻപതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ…

Read More

ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

പാലക്കാട്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30 ഓടെയാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ആയിരുന്നു അപകടം. മണ്ണാർക്കാട് കരിമ്പ മാച്ചാം തോട് വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു;ആളൂരിനെതിരെ പോക്സോ കേസ്

കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ആളൂർ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചുവെന്നും ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ…

Read More

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേർക്ക് പരിക്ക്

പത്തനംതിട്ട: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡിൽ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല

Read More

കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മുക്കം ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിന്‍. കളിക്കുന്നതിനിടെ ഫാംഹൗസിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

കടുത്തുരുത്തി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജി (23) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി…

Read More

എസ് എസ് എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ മാറ്റം

തിരുവനന്തപുരം:മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക. നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ…

Read More

ഓപ്പൺ ബുക്ക്‌ പരീക്ഷയുമായി സിബിഎസ്ഇ; 9-12 ക്ലാസ് പരീക്ഷണം ഈ വർഷം അവസാനത്തോടെ

പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ ഓപ്പൺ ബുക്ക്‌ പരീക്ഷ ( പുസ്തകം തുറന്ന് വച്ച് എഴുതുന്ന പരീക്ഷ) നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം നവംബർ – ഡിസംബർ മാസങ്ങളിലായി ഓപ്പൺ ബുക്ക് പരീക്ഷയുടെ ആദ്യ പരീക്ഷണം സിബിഎസ്ഇ നടത്തുമെന്നാണ് വിവരം. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാകും ഇത്തരത്തിൽ പരീക്ഷ…

Read More

നെല്ല്‌ സംഭരണത്തിന് സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈവർഷത്തെ…

Read More

തമിഴ്നാട്ടിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. വിളവൻകോട് എംഎൽഎ എസ് വിജയധരണിയാണ് ബിജെപിയിൽ ചേർന്നത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിജയധരണിയുടെ ബിജെപി പ്രവേശം. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ വനിതാനേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ ഇടയാക്കിയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial