മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ
കോട്ടയം: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്നു കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 1996 ൽ…

