Headlines

സിപിഎം സ്ഥാനാർത്ഥി പട്ടികയായി;വടകരയിൽ കെ കെ ഷൈലജ, കണ്ണൂരിൽ എം വി ജയരാജൻ

വടകരയിൽ ശൈലജ, കൊല്ലത്ത് മുകേഷ്; ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തന്മാരെ അണിനിരത്താൻ സിപിഎം, സ്ഥാനാർത്ഥികളെ തീരുമാനിച്ചു തിരുവനന്തപുരം: ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി. വടകരയിൽ കെ കെ ഷൈലജയും കണ്ണൂരിൽ എം വി ജയരാജനും മത്സരിക്കും. ചാലക്കുടിയിൽ സി രവീന്ദ്രനാഥും പത്തനംതിട്ടയിൽ തോമസ് ഐസക്കും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് നടത്തും. പട്ടിക ഇങ്ങനെ ആറ്റിങ്ങൽ: വി.ജോയ് എം.എൽ.എ, കണ്ണൂർ: എം.വി. ജയരാജൻ, കാസർകോട്: എം.വി. ബാലകൃഷ്ണൻ (മൂവരും…

Read More

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന്…

Read More

ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ…

Read More

രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ നിർത്തി മദ്യപിച്ചു ജീവനക്കാർക്കെതിരെ കേസ്

തൃശൂർ: ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ നിർത്തി മദ്യപിച്ചു എന്ന പരാതിയിലാണ് കേസ് എടുത്തത്. ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയതായിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ്. അതിരപ്പിള്ളിയിൽ വെച്ച് ആംബുലൻസ് വഴിയിൽ നിർത്തി ജീവനക്കാർ മദ്യപിക്കുകയായിരുന്നു. പിന്നീട് മദ്യപിച്ച നിലയിലാണ് ഇവർ ആംബുലൻസ് ഓടിച്ചത്.

Read More

പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു നേതാവ്

തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു ജില്ലാ അധ്യക്ഷൻ. കെ.എസ്‍.യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെ.എസ്‍.യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു.സംഘർഷത്തെ തുടർന്ന് പൊലീസ് കെഎസ്‍യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗം.

Read More

നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരിക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെ മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ ചർച്ചിന്റെ മുകൾ നിലയുടെ സ്ലാബ് തേക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്. തകർന്നു വീണ സ്ലാബിന് അടിയിൽ…

Read More

തിരുവനന്തപുരത്തെ 13കാരിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപ്പുരത്തെ 13 വയസുകാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി. 2023 മാർച്ച് 29നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ശാരീരിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

Read More

23 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍…

Read More

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം

തൃശൂർ ചാവക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിൽ തീപിടിച്ചു. ഒരുമനയൂർ സ്വദേശി പാറാട്ട് വീട്ടിൽ കാസിമിന്റെ വീട്ടിലാണ് സംഭവം. കാസിമിന്റെ മകൻ ഫഹീം ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കിടക്കയ്ക്ക് തീപിടിച്ചതോടെ വീട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. കാരണം വ്യക്തമല്ല.

Read More

വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ വീട്ടിൽ വച്ച് പ്രസവിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.യുവതിയെ ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial