Headlines

ചെറുപ്പുളശേരി മാർക്കറ്റിൽ നിന്ന് 75 കിലോ പഴകിയ മീൻ പിടികൂടി

പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീൻ സാമ്പിളുകൾ ശേഖരിച്ച് തത്സമയം മൊബൈൽ ലാബിൽ പരിശോധിക്കുകയായിരുന്നു.

Read More

സുരേന്ദ്രന്റെ പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു. സുരേന്ദ്രൻ ഉച്ച ഭക്ഷണം കഴിക്കുന്നത് എസി, എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് പ്രത്യേകം ചേർത്തിരിക്കുന്നതിന് എതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ജാതിപരമായിട്ടുള്ള അധിക്ഷേപമാണ് ബിജെപി ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നതെന്നാണ് വിമർശനം

Read More

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ…

Read More

വയനാട്ടിൽ വീണ്ടും പുലി; വീടുകൾക്കുള്ളിൽ കയറാൻ ശ്രമം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. ജനവാസ മേഖലയിലാണ് ഇത്തവണ പുലി ഇറങ്ങിയത്.രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി തവണ പുലിയുടെ…

Read More

ഫാലി എസ് നരിമാന്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഇന്ത്യന്‍ നീതി ന്യായ രംഗത്തെ അതികായരില്‍ ഒരാളായിരുന്നു നരിമാന്‍. സുപ്രീംകോടതി ജഡ്ജി രോഹിങ്ടണ്‍ നരിമാന്‍ മകനാണ്. രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി നരിമാനെ ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. 1971 മുതല്‍ സുപ്രീം കോടതിയിലെ അഭിഭാഷകനായ അദ്ദേഹം 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ മികവിനുള്ള 19-ാമത്…

Read More

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായേക്കും

തൃശൂർ: കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി. ഒരു വിഭാ​ഗം നേതാക്കളാണ് പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് രാജിക്കത്തും കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകും ചെയ്യും. സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിൻ്റെ…

Read More

പാലോട് ജനവാസ മേഖലയിൽ കരടിയിറങ്ങി

പാലോട് ഇളവട്ടം ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇളവട്ടം വില്ലേജ് ഓഫീസിനു പുറകിൽ അമ്പലവിളാകത്ത് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കരടിയിറങ്ങി. സ്ഥലത്ത് കണ്ടത് കരടിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു പുലർച്ചേ ടാപ്പിംഗ് ജോലിക്കെത്തിയ യേശുദാസൻ, സഹദേവൻ എന്നിവരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിക്കുകയായിരുന്നു. പാലോട് നിന്നും ആർ.ആർ.ടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണ് എന്ന് ഉറപ്പിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ രാത്രിയോടെ ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം…

Read More

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പങ്കെടുക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 22നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുക. വി‌നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 900 വർഷത്തെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. 14 വർഷമെടുത്താണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 15,000 അതിഥികൾ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോമനാഥ് ക്ഷേത്രം കഴിഞ്ഞാൽ ഗുജറാത്തിലെ രണ്ടാമത്തെ വലിയ ശിവക്ഷേത്രമാണ് വിസ്‌നഗർ താലൂക്കിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാലിനാഥ് ധാം…

Read More

ഇടുക്കി കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരൻ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങളോ ,കോടികളോ? തട്ടിപ്പ് പുറത്തായത് ബാങ്കിന്റെ പരിശോധനയിൽ

ഇടുക്കി :കട്ടപ്പന-കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയ ഉരുപ്പടികൾ തിരിമറി നടത്തിയും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി.ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച്കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട…

Read More

തിരുവനന്തപുരത്ത് വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും (36) കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. നേമം പൊലീസ് കേസെടുത്ത് അന്വേഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial