Headlines

റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറി ഇടിച്ചു; പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കടുവാള്‍ രാജ്മന്ദിര്‍ അപ്പാര്‍ട്ട്‌മെന്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടില്‍ സിസിലി (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ന് ടൗണ്‍ സിഗ്‌നല്‍ ജംക്ഷനില്‍ ആയിരുന്നു അപകടം.വാഹനങ്ങള്‍ സിഗ്നലിന് കാത്തുകിടക്കുന്നതിനിടെ സിസിലി റോഡിന്റെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. സിഗ്നല്‍ ലഭിച്ചതോടെ ലോറി മുന്നോട്ടെടുത്ത് സിസിലിയെ ഇടിക്കുകയുമായിരുന്നു. ലോറിയുടെ മുന്‍വശത്തെയും പിന്നിലെയും ടയറുകള്‍ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അഗ്‌നിരക്ഷാസേനയും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്നാണ് ലോറിക്കടിയില്‍ അകപ്പെട്ട സിസിലിയെ പുറത്തെടുത്തത്.

Read More

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

ചേർത്തല: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13–ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കൾ: വിശാൽ, സിയ. കുടുംബപ്രശ്നങ്ങളെ തുടർന്നാണ്…

Read More

ചാലക്കുടിയിൽ കനാലിൽ വീണ് രണ്ടുവയയസുകാരൻ മുങ്ങി മരിച്ചു .

ചാലക്കുടി: ചാലക്കുടിയില്‍ കനാലില്‍ വീണ് രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു. മാരാംകോട് യാക്കോബായ പള്ളിക്ക് സമീപം പടിഞ്ഞാക്കര വീട്ടില്‍ സിബിയുടെ മകന്‍ ഇവാന്‍ ആണ് മരിച്ചത്. മാരാംകോട് വലതുകര കനാലിലാണ് വീണത്. വീടിനോട് ചേര്‍ന്നുള്ള കനാലില്‍ കുട്ടി വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. ചൊവ്വ വൈകീട്ട് 6ഓടെയായിരുന്നു സംഭവം. കുറേ ദൂരം വെള്ളത്തിലൂടെ ഒഴുകിപോയ കുട്ടിയ കുറച്ചകലെ കുളിക്കുകയായിരുന്നവരാണ് കണ്ടത്. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളജ് അധികൃതരുടെ അറിയിപ്പ്; കെട്ടിടത്തിന് മുകളിൽ കയറിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളജ് വിദ്യാർഥികൾ

തൊടുപുഴ: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്റേണൽ മാർക്ക് നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടിക്കെതിരെയാണ് കുട്ടികൾ പ്രതിഷേധിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളജ് അധികൃതരുടെ അറിയിപ്പ് ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഏഴ് വിദ്യാര്‍ഥികളെയാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

Read More

‘വോട്ട് പേ ബാത്ത് ‘ വിദ്യാർഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ; ജില്ലാ സ്വീപിന്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജില്ലാ സ്വീപിന്റെയും മാർ ഇവനിയോസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ‘ വോട്ട് പേ ബാത്ത് ‘ എന്ന പരിപാടിയിൽ ജില്ലാ കളക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. എല്ലാവരെയും ഉൾകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളും ജില്ലാ കളക്ടർ ജെറോമിക് ജോർജ്…

Read More

വിതുരയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

വിതുര: വിതുരയിൽ ഭാര്യയും ഭർത്താവുംതൂങ്ങിമരിച്ച നിലയിൽ. പുളിച്ചാമല സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55), ഭാര്യ ഷീബ(47) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ ഫാനിന്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ….

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി

Read More

പ്ലസ്ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ചു; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. 2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും…

Read More

ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർ

വയനാട്: വയനാട്ടിൽ മരണപ്പെട്ടവർക്കും, പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.വയനാട്ടിൽ കമാൻഡ് കണ്ട്രോൾ സെൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ആർആർടികളെ വയനാട്ടിൽ സ്ഥിരമാക്കിയെന്നും ഡോ അരുൺ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നത് പരിഗണനയിലെന്നും മന്ത്രി. ഇതിനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial