Headlines

ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്

പാലക്കാട് :ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ – ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത…

Read More

ഇനി യാത്ര ഒന്നിച്ച്; വിവാഹചിത്രങ്ങൾ പങ്കിട്ട് നടൻ സുദേവ്

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുദേവ്. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് കൗർ ജനിച്ചത്. 2017ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി…

Read More

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; ഫയര്‍ഫോഴ്സ് എത്തി സ്ത്രീയെ രക്ഷിച്ചു

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ സ്ത്രീ കിണറ്റിൽ വീണു. ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. കോഴിക്കോട് മാവൂരിൽ ഉച്ചയോടെ ആണ് സംഭവം. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇവർ വീണത്. കിണറ്റിലേക്ക് വീണ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു കിണറ്റിൽ വീഴുകയായിരുന്നു. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെള്ളത്തില്‍ വീണതിന്‍റെ അസ്വസ്ഥത മാത്രമാണുള്ളത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ്…

Read More

ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു;റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം:ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക; ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർത്ഥികളെ ഈ മാസം 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാനായും നിർദ്ദേശം നൽകും. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും. തുടർന്ന് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം

Read More

ചാലിയാർ പുഴയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ചാലിയാറിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ…

Read More

എറണാകുളം കളക്ടറേറ്റ് ഇരുട്ടിലായി; കുടിശിക അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം :എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയാണ് കുടിശിക നൽകാനുള്ളത്. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവർത്തനം അവതാ ളത്തിലാണ്.ഫണ്ടിന്റെ അപര്യാപ്‌തത കാരണം കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകൾക്കും കറന്റ് ബിൽ അടയ്ക്കാൻ സാധിച്ചിട്ടില്ല. 5 മാസത്തെ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്. മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്,…

Read More

ഒരു വയസുള്ള കുഞ്ഞിന്റെ മരണം, മാതാവ് കൊന്നതെന്ന് സ്ഥിരീകരണം; ആൺസുഹൃത്തിനയച്ച സന്ദേശം പുറത്ത്

ഷൊർണുരിൽ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയിലേക്ക് കേസന്വേഷണം എത്തുന്നതിൽ നി‍ർണായക തെളിവായത് ഫോൺ സന്ദേശം. നിർണായകമായത് കുഞ്ഞിന്റെ മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം. കുഞ്ഞിനെ കൊന്നെന്ന് ആൺ സുഹൃത്തിന് അയച്ച സന്ദേശം പൊലീസ് കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആൺ സുഹൃത്തിന് അയച്ച ഫോൺ സന്ദേശമാണ് നിർണായകമായത്. മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ. ഇതായിരുന്നു മെസേജ്. ആശുപത്രിയിൽ മരിച്ച നിലയിൽ…

Read More

കിഡ്നി ശസ്ത്രക്രിയ കഴിഞ്ഞ ഒരു സ്ത്രീ ഉൾപ്പെടെ 3 യാത്രക്കാർ; ഓടിക്കൊണ്ടിരുന്ന കാർ തീഗോളമായി, തലനാരിഴക്ക് രക്ഷ

ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഞായറാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷരീഫ് വാഹനം ഒതുക്കി നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു തുടർന്ന് തീ…

Read More

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. മേപ്പാടി മുണ്ടക്കൈയില്‍ പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial