Headlines

നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

മുംബൈ: ടെലിവിഷൻ താരം ഋതുരാജ് സിങ്( 59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെൽ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പരമ്പരകൾ.ബദരീനാഥ് കി ദുൽഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്സസ്ഡ്, തുനിവ് (2023) തുടങ്ങിയ…

Read More

‘ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാര്‍, ഇവരെ കൊണ്ട് ഒന്നും നടക്കില്ല’; കെ സുരേന്ദ്രന്‍

കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തില്‍ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ളോഹയിട്ടവര്‍ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും ജില്ല പ്രസിഡന്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ…

Read More

മുസ്ലീം ലീ​ഗിന്റെ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു; മൂന്നാം സീറ്റിന് പകരം മറ്റൊരു ഓഫർ മുന്നോട്ടുവച്ച് കോൺ​ഗ്രസ് നേതൃത്വം

കോഴിക്കോട്: മുസ്ലീം ലീ​ഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിം​ഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങൾ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീ​ഗ് മത്സരിക്കുന്നത്. നിലവിൽ പൊന്നാനിയിലെ എംപി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്തെ എംപി അബ്ദുസമദ് സമദാനിയുമാണ്. എന്നാൽ, ഇക്കുറി സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടാനാണ് പാർട്ടി തീരുമാനം. അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല….

Read More

തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

പാലക്കാട്: തേങ്ങ ചിരവുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശി രജിത (40) ആണ് മരിച്ചത്.യുവതിയും ഭർത്താവ് വിജയരാഘവനും ചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരകുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി കഴുത്തിൽ മുറുകുകയായിരുന്നു. ഈ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ ഭാര്യയെ കണ്ടത്. തുടർന്ന്, അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ…

Read More

ഐ ഫോണിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; പദ്ധതി പൊളിച്ച് എയർ ഇന്റലിജൻസ്

തിരുവനന്തപുരം: ഐ ഫോണിനുളളിലെ ഭാഗങ്ങൾ സ്വർണ്ണമാക്കി കടത്താനുള്ള പദ്ധതി പൊളിച്ച് എയർ ഇന്റലിജൻസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 11.50 ലക്ഷം രൂപ വില വരുന്ന 182.61 ഗ്രാം തൂക്കമുളള സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്സ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് കുംഭകോണം സ്വദേശിയെയാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.ഐ ഫോണിന്റെ ഉളളിലുളള ബോർഡ് സ്വർണ്ണം നിറം പൂശിയും ഫോണിന്റെ ചാർജറും ഇയർപോഡുമുൾപ്പെട്ട ഭാഗങ്ങൾ…

Read More

ജയ മരിക്കുന്നില്ല…; ആ അഞ്ചുപേരിലൂടെ ഇനിയും ജീവിക്കും

മരണാനന്തര അവയവദാനത്തിലൂടെ 5 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് ജയ ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച ചേരാനല്ലൂര്‍ കണ്ടോളിപറമ്പില്‍ ജയ ശശികുമാറിന്റെ (62) അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവദാനത്തിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 13-ന് ചിറ്റൂര്‍ ജയകേരള സ്റ്റോപ്പിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് ജയയ്ക്ക് പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജയ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക…

Read More

അബ്ദുൾ നാസർ മദനി ആശുപത്രിയിൽ; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ് അദ്ദേഹം. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ…

Read More

വർക്കലയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം

തിരുവനന്തപുരം: വർക്കലയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ഗോകുൽ. രാവിലെ മുറിക്കുളിൽ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Read More

ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ തട്ടി ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഒരാൾ സംഭവ സ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More

25ന് ആറ്റുകാല പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ.എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു 25ന് എറണാകുളത്ത് നിന്ന് പുലർച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ- എറണാകുളം മെമു സ്പെഷ്യൽ അന്ന് പകൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ മെമു സ്പെഷ്യൽ നാഗർകോവിൽ നിന്ന് പുലർച്ചെ 2.15ന് പുറപ്പെടും. ട്രെയിൻ 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. സെൻട്രൽ- തിരുവനന്തപുരം സെൻട്രലിന് (16348) പരവൂർ, വർക്കല,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial