Headlines

സദാസമയം ഫോണിൽ; ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ഭർത്താവ് ഫോൺ പിടിച്ചു വാങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ട യുവതി, മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ അമിത മൊബൈൽ ഉപയോഗത്തിൽ സഹികെട്ടാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ടൈൽസ് തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിൻ്റെ ഭാര്യ രചന സാഹുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. രചനയുടെ അമിത മൊബൈൽ ഉപയോഗത്തെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്ന്…

Read More

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കടുത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി, തിരുവനന്തപുരത്തും ആറ്റിങ്ങലിലും മത്സരിക്കുന്നത് കേന്ദ്രമന്ത്രിമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ…

Read More

തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം; അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. സംഭവം പുലർച്ചെ രണ്ടുമണിയോടെയാണ് നടന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്…

Read More

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലം കോർപ്പറേഷനിലെ വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു. നീരാവിൽ ഡിവിഷനിലെ കൗൺസിലറും സിപിഎം നേതാവുമായ എൽ.സിന്ധുറാണിക്കാണ് പരിക്കേറ്റത്. ബിജെപി – ആർ എസ് എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സിന്ധുറാണി പറയുന്നു. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സിന്ധുറാണിയെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. സിന്ധുറാണിയുടെ വലതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് സിന്ധുറാണി. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിന്ധുറാണിയുടെ ഭർത്താവും സി.പി.എം….

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികൾ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും. രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ…

Read More


എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്നുമുതല്‍
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി…

Read More

തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി എന്നാണ് പരാതി. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന…

Read More

കമൽഹാസൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും; കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

ചെന്നൈ: നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെ സഖ്യത്തിലാണ് മത്സരിക്കുന്നത്. മക്കൾ നീതി മയ്യത്തിന് ഡിഎംകെ സീറ്റ് നൽകുന്നില്ലെങ്കിൽ കോൺഗ്രസന് ലഭിക്കുന്ന സീറ്റുകളിൽ ഒന്ന് കമൽഹാസന് നൽകിയേക്കും. അങ്ങനെയെങ്കിൽ കൈപ്പത്തി ചിഹ്നത്തിലാകും കമൽ മത്സരിക്കുക. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു…

Read More

ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ, കണ്ണൂരിൽ സംഘർഷം

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി. കണ്ണൂരിലാണ് എസ്എഫ്‌ഐ പ്രവർത്തകർക്ക് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial