പെൺസിംഹമായ ‘സീത’യെ പാർപ്പിച്ചത് ആൺസിംഹമായ ‘അക്ബറി’നൊപ്പം; വനംവകുപ്പിനെതിരെ VHP ഹൈക്കോടതിയിൽ
കൊൽക്കത്ത: ‘സീത’ എന്നു പേരുള്ള പെൺസിംഹത്തെ ‘അക്ബർ’ എന്ന ആൺസിംഹത്തിനൊപ്പം പാർപ്പിക്കാനുള്ള പശ്ചിമബംഗാൾ വനംവകുപ്പിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ച് വി.എച്ച്.പി. കൽക്കട്ട ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാൾ ഘടകം ഹർജി നൽകിയത്. ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് ‘സീതയും’ ‘അക്ബറും’ ഒന്നിച്ച് താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയേയും അക്ബറിനേയും സിലിഗുഡി സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങൾക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ…

