Headlines

കരുനാഗപ്പള്ളിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു, ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നമെന്ന് നിഗമനം

കൊല്ലം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം.

Read More

കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി; ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞടുപ്പിൽ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ്പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി. കേരള കോണ്‍ഗ്രസുകള്‍…

Read More

വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍; ടി സിദ്ദിഖ് എംഎല്‍എയ്‌ക്കെതിരെയും രോഷം

വയനാട് : വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ആളുകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതികരണം. ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും…

Read More

മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം അമ്മ ഒളിച്ചോടി. കന്യാകുമാരിയിൽ നിന്നും യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തു. രണ്ട് കുട്ടികളുടെ അമ്മയായ ഉറിയാക്കോട് സ്വദേശിനിയെയും ഇവരുടെ സുഹൃത്ത് കോട്ടൂർ സ്വദേശി വിഷ്ണു(34)വിനെയുമാണ് അറസ്റ്റിലായത്. എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടി സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ വിളിക്കാൻ ആരും വന്നില്ല. വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി വീട്ടിലെത്തിച്ചു.

Read More

വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകള്‍

കൊച്ചി: ഫെബ്രുവരി 22 മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. തിയറ്റര്‍ റിലീസ് ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മാതാക്കള്‍ ഒടിടിക്കു നല്‍കുന്നു. 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കൂ എന്ന സത്യവാങ്മൂലം ലംഘിച്ചു എന്നതാണ് തിയറ്റര്‍ ഉടമകളുടെ പ്രധാന പരാതികള്‍. ബുധനാഴ്ചയ്ക്കകം വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ മലയാള ചിത്രങ്ങള്‍ റിലീസ് നിര്‍ത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം

Read More

നിയമ വിദ്യാർഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ് ഐ നേതാവ് അറസ്റ്റിൽ

ആലപ്പുഴ കാവാലത്ത് നിയമ വിദ്യാർഥിനി ആതിര തിലകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പിഎൻ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 5നാണ് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കൂടിയായ ആതിര ആത്മഹത്യ ചെയ്തത്.

Read More

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ വാടവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന സൂര്യപ്രകാശ് (62), അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യക്കും അമ്മയ്ക്കും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Read More

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം ചെമ്മനത്തുകര കാരിക്കശ്ശേരി വീട്ടിൽ കൊടി എന്ന് വിളിക്കുന്ന വിനീഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പതിനാലാം തീയതി വെളുപ്പിനെ 1 : 30 മണിയോടുകൂടി ചെമ്മനത്തുകര കൽപ്പകശ്ശേരി ഭാഗത്ത് വച്ച് ടിവി പൂരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് യുവാവിന്റെ സുഹൃത്തിനെ ഇവിടെ വച്ച് മർദ്ദിക്കുകയും…

Read More

യുവതിയുടെ നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

കോട്ടയം: കിടങ്ങൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ വട്ടു കുളംപറമ്പിൽ വീട്ടിൽ ആൽബർട്ട് ജോസ് (29) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ സതികുമാർ. റ്റി, എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ അരുൺകുമാർ…

Read More

ഹൃദയാഘാതം; മലയാളി നഴ്സ് ഓസ്‌ട്രേലിയയിൽ മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിൽ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പിൽ കളത്തിൽ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial