കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം; ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു. അതേസമയം മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എംഎൽഎ ആന്റണിരാജുവിനെ ഒഴിവാക്കി. എംഎൽഎയെ ഒഴിവാക്കാൻ ഉദ്ഘാടന വേദിയും മാറ്റി. ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും…

