Headlines

ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്:കുമ്പളയില്‍ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ സ്വദേശിഅബ്ദുള്ളയാണ് മരിച്ചത്.60വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി ഡ്രൈവറുടെരക്ഷിതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായിനിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും നിരവധി നിയമലംഘനങ്ങളാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോനിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവുംലഭിക്കും.വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച…

Read More

വിതുരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിതുര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വില വര്‍ധിക്കും; വില ഉയരുക 13 ഇനങ്ങൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് സബ്‌സിഡി കുറച്ചു. ഇതോടെ സാധനങ്ങൾക്ക് വില വര്‍ധിക്കും. എട്ട് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി കുറയ്ക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. 2016 ൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച്…

Read More

ചൂണ്ടലിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം; 16 പേർക്ക് പരിക്ക്

കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിസുമോൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരി തകർന്ന് ബസ് മുൻപോട്ട് നീങ്ങി നിന്നും….

Read More

ചായ കുടിക്കാൻ കട മാറിക്കയറിയതിൽ വിരോധം; തട്ടുകട ഉടമയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പത്തനംതിട്ട: പരുമലയിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെൺമണി പുന്തല സ്വദേശി മുഹമ്മദ് റാവുത്തറാണ് (60) മരിച്ചത്. പരുമല വാലുപറമ്പിൽ വീട്ടിൽ മാർട്ടിൻ (48) ആണ് റാവുത്താറിനെ ക്രൂരമായി മർദ്ദിച്ചത്. ഡിസംബര്‍ 21 ന് രാത്രിയാണ് സംഭവമുണ്ടായത്. മാര്‍ട്ടിന്റെ തട്ടുകടയിൽ നിന്ന് ചായകുടിക്കാതെ വേറെ കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മാര്‍ട്ടിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാന്റിൽ കഴിയുകയാണ്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു….

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വിഎസ് അച്യുതാനന്ദന് വേണ്ടി മകന്‍ കോടതിയില്‍ ഹാജരായി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍…

Read More

ചലച്ചിത്ര താരം ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ഇവർ ബിജെപിയിൽ നിന്നും രാജിവച്ചത്. ഗൗതമിയുടെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി വിട്ടത്. ഇക്കാര്യം ഗൗതമി തന്നെയാണ് എക്‌സിലൂടെയാണ് പങ്കുവച്ചതും. അളഗപ്പൻ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തർക്കങ്ങളാണ് പാർട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകൾ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാൽ അളഗപ്പൻ തന്നെ കബിളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ പാർട്ടി തനിക്കൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ്…

Read More

നടന്നു പോകുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീണു; സ്ലാബിന്‍റെ അടിയിൽപ്പെട്ട് വയോധികൻ മരിച്ചു

തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികൻ മരിച്ചു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. ഇദ്ദേഹം നടന്നു പോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ആര്യനാട് കുളപ്പടയിലാണ് അപകടമുണ്ടായത്. സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്‍റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി…

Read More

മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത  കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാർ (40) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു. പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്…

Read More

പ്രധാനമന്ത്രി ഈ മാസം വീണ്ടും കേരളത്തിലെത്തും

തൊടുപുഴ: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം വീണ്ടും കേരളത്തിലെത്തുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോണ്‍ഗ്രസും സിപിഎമ്മും ഒരേ മുന്നണിയുടെ ഭാഗമായതിനാല്‍ ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരക്കാനെത്തില്ലെന്നാണ് കരുതുന്നത്. വന്നാല്‍ വയനാട് സീറ്റില്‍ ബിജെപി മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് വരികയാണ്. സീറ്റ് ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വളരെ വേഗത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial