Headlines

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024; ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50 വരെ തിരുത്താനുള്ള അവസരമുണ്ട്. ഇമെയില്‍ അഡ്രസ്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് തിരുത്താനാവുക .മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 28വരെ വിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. https://pgcuet.samarth.ac.in/ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പൊതുപരീക്ഷ മാര്‍ച്ച് 11 മുതല്‍ 28 വരെയാണ്. ഒറ്റ പരീക്ഷയെഴുതി…

Read More

പെരിങ്ങമ്മല പഞ്ചായത്ത് കോൺഗ്രസിന് നഷ്ടം: പാർട്ടി വിട്ട പ്രസിഡൻ്റ് ഷിനു മടത്തറ സിപിഐ എമ്മുമായി സഹകരിക്കും

തിരുവനന്തപുരം: യുഡിഎഫ്‌ ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ളവർ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ്‌ എന്നിവരാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചശേഷം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിലെത്തി. ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എമ്മിനൊപ്പം ചേർന്ന കോൺഗ്രസ്‌…

Read More

കേരള ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റം

കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയമാണ് ഹൈക്കോടതി ജഡ്ജിമാരുടെ ആവശ്യപ്രകാരം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്. കർണാടക ഹൈക്കോടതിയിലേക്കാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമനെ മാറ്റിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോൾ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് രണ്ട് ഹൈക്കോടതി ജഡ്ജിമാർ. മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണം…

Read More

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ പക്കല്‍ എത്തിയത്. സ്‌കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയര്‍…

Read More

നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Read More

ഒമ്പത് വയസുകാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരന് 18 വർഷം കഠിനതടവും പിഴയും

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടി (68)യ്ക്ക് 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Read More

പടമല പള്ളിയുടെ പരിസരത്ത് കടുവ

മാനന്തവാടി: പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെകണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്ക രാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി ന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരാഴ്‌ചക്കിടെ തൃശി ലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയൻകുന്ന് പരിസര ങ്ങളിലും…

Read More

6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് കർഷക സമരക്കാർ

ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള ഭക്ഷണവും ആവശ്യത്തിന് ഡീസലും മുന്‍കൂര്‍ കൈയില്‍കരുതിയാണ് ഇത്തവണ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളതെന്ന് സമരക്കാർ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. ‘സൂചി മുതല്‍ ചുറ്റിക വരെ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഈ ട്രോളികളിലുണ്ട്. കല്ലുകള്‍ പിളര്‍ക്കാനുള്ള ആയുധങ്ങള്‍ മുതല്‍…

Read More

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

നെടുമങ്ങാട് :ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളിൽ നെടുമങ്ങാട് നഗരസഭയും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ 375 വനിതകൾകൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപയാണ്…

Read More

കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ് എൽ എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ പതിനൊന്ന് മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ദൈർഘ്യമുള്ള 4 ക്ലാസുകളാണ് ഉൾപ്പെടുത്തിയത്. ഇതിന്റെ പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകിട്ട് ആറ് മുതൽ എട്ട് വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial