Headlines

ബിവറേജസിലെ ആക്രമണം: മൂന്നു പേർ അറസ്റ്റിൽ

കോട്ടയം: കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി.ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി.ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത്(24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന്…

Read More

മമ്മൂട്ടി ഇനി കുഞ്ചമണ്‍ പോറ്റിയല്ല, ‘കൊടുമോൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് തിരുത്തി ടീം ‘ഭ്രമയുഗം’

കൊച്ചി: റിലീസ് തീയതി അടുത്തിരിക്കെ വിവാദത്തിലായ ‘ഭ്രമയുഗം’ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ നാളെ മറുപടി പറയാനാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സെന്‍സര്‍ ബോര്‍ഡിനോട് മറുപടി ആരാഞ്ഞിട്ടുണ്ട്. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗ’ത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര്‍…

Read More

രാജസ്ഥാനിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി അതിജീവിതയുടെ ആത്മഹത്യാ ഭീഷണി

നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി. ഒരു മാസം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസിൽ തുടർനടപടികൾ ഉണ്ടായില്ല. പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി…

Read More

ഇന്ദിരാഗാന്ധിയെയും നർഗീസ് ദത്തിനെയും വെട്ടി;ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരുമാറ്റം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിൽ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകൾ ഒഴിവാക്കി. ദാദാസാഹിബ് ഫാൽക്കേ അവാർഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ സംബന്ധിച്ച ശുപാർശകൾ ഡിസംബറിലാണ് നൽകിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. മികച്ച നവാഗത സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാർഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ നിർമ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ…

Read More

രാജ്യത്ത് ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുന്നിൽ ഒരാളും നിസഹായരാവരുത് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനായി പരമാവധി സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആർദ്രം മിഷനിലൂടെ മുഴുവൻ താലൂക്ക് ആശുപത്രികളെയും…

Read More

തെങ്ങുംവിളക്ഷേത്ര ഡോക്യുമെന്ററി പുറത്തിറക്കി

മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ത്തെ ക്കുറിച്ഛ് ‘ ശ്രീ തെങ്ങുംവിള ഭഗവതി’ എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരരത്നം ജ്ഞാനതപസ്വി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജിനു നൽകി പ്രകാശനം ചെയ്തു. ചിറയിൻകീഴ് താലൂക്കിലെ പ്രശസ്ത ദേവീക്ഷേത്രമായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ക്ഷേത്രാചാരങ്ങളും ഉൽസവകാഴ്ചകളുമടങ്ങിയ ഡോക്യുമെന്ററിയുടെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് നാടക,ചലച്ചിത്രഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറമാണ്. കേരളപുരം ശ്രീകുമാർ സംഗീതം നൽകിയ ഗാനംആലപിച്ചിരിക്കുന്നത്…

Read More

പാലക്കാട് ഗവർണർക്കെതിരെ എസ് എഫ് ഐ കരിങ്കൊടി

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കഞ്ചിക്കോടുവെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആറിന്റെ…

Read More

ആളെകൊല്ലി കാട്ടാനയെ പിടികൂടാൻ രണ്ട് ലക്ഷം രൂപയുടെ കൂട്

ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ മയക്കുവെടി വച്ചു പിടികൂടിയാൽ പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയിൽ തടിക്കൂട് നിർമാണം പൂർത്തിയായി. യുദ്ധകാലാടിസ്ഥാനത്തിൽ 2 ദിവസം കൊണ്ടാണു കൂടിന്റെ നിർമാണം പൂർത്തിയാക്കിയത്. 2023 ജനുവരിയിൽ ബത്തേരിയിൽ നിന്നു പിടികൂടി പിഎം 2 എന്ന പന്തല്ലൂർ മഖ്നയെ പാർപ്പിച്ചിരുന്ന കൂടിന്റെ 24 തൂണുകൾ നിലനിർത്തിയാണു പുതിയ കൂട് ഒരുക്കിയത്. പുതിയ കൂടിനായി 90 യൂക്കാലിപ്റ്റസ് മരങ്ങൾ വന്യജീവി സങ്കേതത്തിൽ നിന്നുതന്നെ മുറിച്ചെടുത്തു. മണ്ണുമാന്തിയും…

Read More

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഹോസ്റ്റൽ മന്ദിരം തുറന്നു

തിരുവനന്തപുരം :കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കഴക്കൂട്ടം ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിൽ സ്യൂട്ട് കേരള പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌ട്രക്ടർമാർക്കൊപ്പം വിദ്യാർത്ഥിനികൾക്കും ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടാനുള്ള സൗകര്യം ചെയ്യണമെന്ന് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി. 2022-23 പരിശീലന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial