Headlines

സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ

കൽപ്പറ്റ: സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ. 1987ലാണ് ആദ്യ ചിത്രമാണ് മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

Read More

മോഷണക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം:മോഷണകേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ആറുമാനൂർ ഭാഗത്ത് ചിറയിൽ വീട്ടിൽ സലിമോൻ കെ.ബി (50) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫെബ്രുവരി 9 ന് രാത്രി 10:30 മണിയോടുകൂടി കരിമ്പിൻകാല റസ്റ്റോറന്റിന് സമീപത്തുള്ള വീട്ടിലെ മതിൽ ചാടിക്കിടന്ന് വീടിന് പുറകുവശം സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റി, കമ്പിപ്പാര, പിക്കാസ്, സൈക്കിൾ എന്നിവ മോഷ്ടിച്ച് കൊണ്ടുപോകാനായി റോഡിലേക്ക് വയ്ക്കുകയും തുടർന്ന് വീടിനുള്ളിൽ കയറി വീട്ടിൽ സ്ഥാപിച്ചിരുന്ന മൂന്നോളം സി.സി.റ്റി.വി ക്യാമറകൾ കൈക്കലാക്കി, മറ്റു സാധനങ്ങൾ…

Read More

തൃപ്പൂണിത്തുറ സ്ഫോടനം 150ഓളം വീടുകൾക്ക് കേടുപാടുകൾ; നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125 അധികം ആളുകൾ. എൻജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരും. ഇന്ന് വൈകിട്ടോടെ റിപ്പോർട്ട്‌ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിക്ക് കൈമാറും. ഇന്നലെ രജിസ്റ്റർ ചെയ്യാതവർക്ക് ഇന്ന് വില്ലേജ് ഓഫിസിൽ എത്തി പേര് വിവരങ്ങൾ നൽക്കാം. സ്ഫോടനത്തിൽ മന്ത്രി പി രാജീവ്‌ ജില്ലാ കളക്ടറോട് റിപ്പോർട്ട്‌ തേടി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകൾ പുർണമായും തകർന്നു….

Read More

സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക്…

Read More

വനംമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്

തിരുവനന്തപുരം:വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയാണ്. ഇത് തടയാന്‍ ഒരു നടപടിയും…

Read More

ഒ.എൻ.വി. നവോത്ഥാനനന്തര കവിതകളുടെ നിത്യ ഹൃദയപക്ഷം; ആലങ്കോട് ലീലാകൃഷ്ണൻ

തിരുവനന്തപുരം.നവോത്ഥാനനന്തര കവിതകളുടെ നിത്യ ഹൃദയപക്ഷമാണ് ഒ.എൻ.വി എന്ന് കവിയും യുവകലാസാഹിതി പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ. ഒ.എൻ.വിയുടെ സ്മരണ പുതുക്കുവാനായി ആലങ്കോട് ലീലാകൃഷ്ണന്റെയും കവിയും മാധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്ര ബാബുവിന്റെയും നേതൃത്വത്തിൽ കവി പത്നി സരോജനിയമ്മയെ കാണാൻ യുവകലാസാഹിതി പ്രവർത്തകർ ഇന്ദീവരത്തിൽ ഒത്തുകൂടുകയായിരുന്നു. കവിയുടെ മകൻ രാജീവ്. ഒ എൻ.വി. മരുമകൾ ദേവിക എന്നിവരുമുണ്ടായിരുന്നു.വാക്കിന്റെ ജ്വലന ശക്തികൊണ്ട് വർഗ സമര ചരിത്രത്തെ പ്രജോതിപ്പിച്ച കവി കൂടിയാണ് ഒ. എൻ.വിയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു.ഒ.എൻ.വി. തന്റെ ജീവിതം കൊണ്ട്…

Read More

‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്‌തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കർണാടകയിലെ കോൺവെന്റ് സ്കൂ‌ൾ. സംസ്ഥാനത്തെ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്കൂളിൽ ആണ് സംഭവം. അധ്യാപികക്കെതിരെ ബിജെപി അനുകൂല സംഘടന നൽകിയ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് അധ്യാപിക വിദ്യാർത്ഥികളെ പഠിപ്പിച്ചു’വെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവർ…

Read More

കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, കർഷകരെയും ട്രക്കുകളെയും കസ്റ്റഡിയിലെടുത്തു

പഞ്ചാബ്: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. സമാധാനപരമായി മുന്നോട്ട് നീങ്ങിയ മാർച്ചിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ ആണ് സംഘർഷം. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. കാൽനടയായി നീങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് കർഷകർ പറയുന്നത്. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ…

Read More

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. 25 നാണ് ആറ്റുകാൽ പൊങ്കാല.കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും. പൊങ്കാല അടുപ്പ്‌വെട്ട് 25ന് രാവിലെ 10.30നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30നും കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ്…

Read More

യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനിൽ

അണ്ടൂർകോണം:ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600 മുതല്‍ 1000 രോഗികള്‍ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വര്‍ഷക്കാലയളവില്‍ 5000 കോടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial