
കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
കണ്ണൂർ: കണ്ണൂരിൽ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കടുവ കുടുങ്ങി.പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പൊലീസ് പ്രദേശത്തേക്കുള്ള…