Headlines

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി; സോണിയ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ രാജ്യസഭയിലേക്കയക്കാൻ കോൺഗ്രസിൽ ആലോചന. നിലവിൽ ലോക്സഭാംഗമായ സോണിയ ഗാന്ധി അനാരോഗ്യം കാരണം ഇനിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെയാണ് രാജ്യസഭാ സീറ്റെന്ന ചർച്ചകൾ ഉയരുന്നത്. രാജസ്ഥാനിൽ നിന്നും സോണിയയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്. നിലവിൽ റായ്‌ബറേലിയിൽനിന്നുള്ള എംപിയാണ്…

Read More

കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം

കോട്ടയം:പാമ്പാടി കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം 65000 രൂപയും 100 മില്ലി ഗ്രാമിൻ്റെ 5 താലിമാലയും കാണിക്കവഞ്ചിയിൽ നിന്നും 3500 രൂപയും മോഷ്‌ടാക്കാൾ കവർന്നു ക്ഷേത്രത്തിലെ സിസിടിവിയുടെ ഡിവിആറും മോഷ്‌ടാക്കൾ കവർന്നു. 12 – ഓളം സി സി ടി.വി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് റൂമിന്റെ വാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഭരണ സമിതിയിടെ പരാതിയിൽ പാമ്പാടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു സംഭവത്തെക്കുറിച്ച്…

Read More

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടി പ്പറമ്പിൽ വീട്ടിൽ ഗിരിജപ്പൻ (61) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

റോഡും അങ്കണവാടിയും ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് :നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത് കൊണ്ടാണ് അങ്കണവാടികളും സ്മാർട്ട് ആക്കുന്നത്. സ്മാർട്ട്…

Read More

കേരള കോൺഗ്രസ് (എം)സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു;കോട്ടയത്ത് തോമസ് ചാഴിക്കാടൻ എൽഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ തോമസ്…

Read More

കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്പിലെ മൂന്ന് പ്രതികളെ പിടികൂടി. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. സിജിന്‍, അഖില്‍ എന്നിവർക്കാണ്…

Read More

വയനാട്ടില്‍ വന്യജീവി ആക്രമണം: തടയാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍…

Read More

പോത്തൻകോട് അതിഥി തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് വെള്ളം കോരുന്നതിനിടെ

തിരുവനന്തപുരം: അതിഥി തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പോത്തൻകോട് ആണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളെ കാണാതായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്താണ് കിണറിനുള്ളിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

Read More

അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിലേക്ക്

മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം. കോൺഗ്രസിൽ നിന്ന് രാജി വെച്ച് ശിവസേനയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവാണ് ചവാൻ

Read More

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ മരിച്ചു;
മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്

നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്‌ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു. കെനിയൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial