
തൃപ്പൂണിത്തുറയിൽ പടക്ക സ്ഫോടനം; ഒരു മരണം
കൊച്ചി: തൂപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഇതിൽ കുട്ടികൾ അടക്കം ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പടക്കപ്പുരയ്ക്ക് സമീപമുള്ള 25 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന്…