
രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍.പി.എന്‍. സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മ്മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍…